ദുബൈ- മലയാളം മിഷൻ നൽകുന്ന ഭാഷ മയൂരം പുരസ്‌കാരം മലയാളം മിഷൻ ദുബൈ ചാപ്റ്റർ വിദഗ്ധ സമിതി ചെയർപഴ്‌സൻ അംബു സതീഷിന്. മലയാള ഭാഷയുടെ പരിപോഷണത്തിനും പ്രചാരണത്തിനുമായി ദീർഘകാലമായി നടത്തിയ അർപ്പിത സേവനങ്ങൾക്കും അക്കാദമിക്-സംഘടനാതല പ്രവർത്തനങ്ങൾക്കും നൽകിയ അംഗീകാരമായാണ് പുരസ്‌കാരം. ബോധി അധ്യാപക പുരസ്കാരം അൽഐൻ ചാപ്റ്റർ സെക്രട്ടറി റസിയ ഇഫ്തികറിനാണ്. ഫെബ്രുവരി 21ന് മാതൃഭാഷാ ദിനത്തിൽ തിരുവനന്തപുരത്തുവെച്ച് സമ്മാനിക്കും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



