കയ്‌റോ – തെക്കന്‍ ഈജിപ്ഷ്യന്‍ ഗവര്‍ണറേറ്റായ മിനിയയില്‍ ഉണ്ടായ കാര്‍ അപകടത്തില്‍ നവദമ്പതികളും മറ്റ് രണ്ട് പേരും കൊല്ലപ്പെട്ടു. സന്തോഷകരമായ ഒരു പുതിയ ജീവിതത്തിന്റെ തുടക്കമായി കണക്കാക്കിയിരുന്ന വിവാഹാഘോഷം നിമിഷാര്‍ധത്തില്‍ ദാരുണാന്ത്യത്തില്‍ കലാശിച്ചു. മിനിയയുടെ വടക്ക് ഭാഗത്തുള്ള ബനീ മസാര്‍ മര്‍കസിലാണ് അപകടം. വിവാഹ ആഘോഷത്തിന് തൊട്ടുപിന്നാലെ വധുവും വരനും വധുവിന്റെ സഹോദരിയും ഡ്രൈവറും സഞ്ചരിച്ച കാര്‍ ദമ്പതികളുടെ പുതിയ വീട്ടിലേക്ക് പോകുന്ന വഴി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.


ഗുരുതരമായ പരിക്കുകള്‍ കാരണം വധുവും സഹോദരിയും തല്‍ക്ഷണം സംഭവസ്ഥലത്ത് മരിച്ചതായി ഈജിപ്ഷ്യന്‍ അധികൃതര്‍ സ്ഥിരീകരിച്ചു. വരനെയും ഡ്രൈവറെയും ഗുരുതരാവസ്ഥയില്‍ പ്രാദേശിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മണിക്കൂറുകള്‍ക്ക് ശേഷം വരനും പിന്നാലെ ഡ്രൈവറും മരണത്തിന് കീഴടങ്ങി. അപകടത്തിന്റെ സാഹചര്യങ്ങളെ കുറിച്ച് പ്രോസിക്യൂട്ടര്‍മാര്‍ ഔദ്യോഗിക അന്വേഷണം ആരംഭിച്ചു. മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്ക് മാറ്റി.



