Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, February 6
    Breaking:
    • കനല്‍ ‘വാമൊഴിയാട്ടം’ നാളെ; ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് മുഖ്യാതിഥി
    • സൗദിയിലെ അല്‍ഉല സന്ദര്‍ശിച്ച് ആനന്ദ് അംബാനിയും ഭാര്യയും
    • വി.എസ്സിന് പത്മവിഭൂഷൺ: പാർട്ടി നിലപാടിനൊപ്പമെന്ന് കുടുംബം; പുരസ്കാരം സ്വീകരിക്കുന്നതിൽ തീരുമാനം സി.പി.എമ്മിന് വിട്ടു
    • യു.എ.ഇ തകര്‍ക്കാനാവാത്ത കോട്ട, എല്ലാവരും പൂര്‍ണ സുരക്ഷിതകരെന്ന് ശൈഖ് സെയ്ഫ് അല്‍നഹ്‌യാന്‍
    • റിയാദ് സഫ മക്ക പോളിക്ലിനിക്കിന് സിബാഹി (CBAHI) അംഗീകാരം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia»Community

    റിയാദ് സഫ മക്ക പോളിക്ലിനിക്കിന് സിബാഹി (CBAHI) അംഗീകാരം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്05/02/2026 Community Latest 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്: സൗദി തലസ്ഥാന നഗരമായ റിയാദിലെ ബത്ഹയിൽ പ്രവർത്തിക്കുന്ന പ്രമുഖ ആരോഗ്യ കേന്ദ്രമായ സഫ മക്ക പോളിക്ലിനിക്കിന് സൗദി സെൻട്രൽ ബോർഡ് ഫോർ അക്രഡിറ്റേഷൻ ഓഫ് ഹെൽത്ത് കെയർ ഇൻസ്റ്റിറ്റ്യൂഷൻസിന്റെ (CBAHI) ഗുണനിലവാര അംഗീകാരം ലഭിച്ചു. ആരോഗ്യമേഖലയിലെ മികച്ച സേവനങ്ങളും രോഗീ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചതിനാണ് ഈ അന്താരാഷ്ട്ര നിലവാരത്തിലുള്ള അംഗീകാരം തേടിയെത്തിയത്.

    സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയം നിശ്ചയിച്ചിട്ടുള്ള കർശനമായ പരിശോധനകൾക്കും ഗുണനിലവാര വിലയിരുത്തലുകൾക്കും ശേഷമാണ് സഫ മക്കക്ക് സർട്ടിഫിക്കേഷൻ ലഭിച്ചത്. രോഗീ പരിചരണം, ക്ലിനിക്കൽ സേവനങ്ങൾ, ലാബ് സൗകര്യങ്ങൾ, ഫാർമസി, അണുബാധ നിയന്ത്രണം തുടങ്ങിയ വിവിധ വിഭാഗങ്ങളിലെ മികവ് പരിശോധനയിൽ വിലയിരുത്തപ്പെട്ടു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    മികച്ച ചികിത്സാ സൗകര്യങ്ങളും മിതമായ നിരക്കും ഉറപ്പാക്കുന്നതിനൊപ്പം, രോഗികളുടെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ലാത്ത പ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ ഈ അംഗീകാരം തങ്ങൾക്ക് പ്രചോദനമാകുമെന്ന് ക്ലിനിക്ക് മാനേജ്‌മെന്റ് അറിയിച്ചു. അംഗീകാരം ലഭിച്ചതിൽ സന്തോഷം പങ്കിടാൻ ക്ലിനിക്കിൽ നടന്ന ചടങ്ങിൽ മാനേജ്‌മെന്റ് പ്രതിനിധികളും ഡോക്ടർമാരും ജീവനക്കാരും പങ്കെടുത്തു. ജനറൽ മാനേജർ ഫഹദ് അൽ അനസി, എച്ച്.ആർ വിഭാഗം പ്രതിനിധി ഹയ അൽ ബഷീർ, ക്വാളിറ്റി കൺട്രോൾ വിഭാഗത്തിലെ മനൽ അൽ അനസി, ഐ.ടി മാനേജർ ഫാത്തിമ അൽ അനസി, എഫ്.എം.എസ് ഡയറക്ടർ അമാനി അൽ അനസി, പി.ആർ.എഫ്.ഒ ഹെബ അൽ സാലിഹ്, റേഡിയോളജി വിഭാഗം മേധാവി അബ്ദുള്ള അൽ സുവൈത്തി, ലാബ് സ്പെഷ്യലിസ്റ്റും ഇൻഫെക്ഷൻ കൺട്രോൾ ഓഫീസറുമായ ഖാലിദ് അൽ അനസി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

    റേഡിയോളജി വിഭാഗത്തിൽ നിന്ന് ഷഹദ് അബ്ദുൽ അസീസ്, ഫൈസൽ അൽ മുഖ്‌ലഫി, ലാബ് വിഭാഗത്തിൽ നിന്ന് സൗദ് അൽ ഖഹ്താനി, മംദൂഹ് അൽ ബഖാമി, വായേൽ അൽ അഖീൽ എന്നിവരും സന്നിഹിതരായിരുന്നു.
    ഡോ. ബാലകൃഷ്ണൻ, ഡോ. ഗോപേഷ്, ഡോ. തോമസ്, ഡോ. ജോയ്, ഡോ. മുഹമ്മദ് ലബ്ബ, ഡോ. ദാസ്, ഡോ. നസീർ അഹമ്മദ്, ഡോ. മുഹമ്മദ് ഗുലാം, ഡോ. ഷേർ ഹൈദർ, ഡോ. രഹന, ഡോ. റഹ്മ, ഡോ. റൈഹാന, ഡോ. മിനി, ഡോ. മുനീറ, ഡോ. ലുബൈന, ഡോ. അൻസാരി, ഡോ. മണി, ബീർ മുഹമ്മദ് തുടങ്ങി നിരവധി പ്രമുഖ ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും പങ്കെടുത്തു.

    രോഗികൾക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള ചികിത്സാ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിൽ ക്ലിനിക്ക് പുലർത്തുന്ന ജാഗ്രതയ്ക്കുള്ള അംഗീകാരമാണ് സിബാഹി സർട്ടിഫിക്കേഷനെന്ന് മാനേജ്‌മെന്റ് അറിയിച്ചു. മികച്ച ടീം വർക്കിലൂടെ ഈ നേട്ടം കൈവരിക്കാൻ സഹായിച്ച എല്ലാ ജീവനക്കാരെയും ചടങ്ങിൽ അഭിനന്ദിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    CBAHI Safa poly clinic
    Latest News
    കനല്‍ ‘വാമൊഴിയാട്ടം’ നാളെ; ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് മുഖ്യാതിഥി
    06/02/2026
    സൗദിയിലെ അല്‍ഉല സന്ദര്‍ശിച്ച് ആനന്ദ് അംബാനിയും ഭാര്യയും
    05/02/2026
    വി.എസ്സിന് പത്മവിഭൂഷൺ: പാർട്ടി നിലപാടിനൊപ്പമെന്ന് കുടുംബം; പുരസ്കാരം സ്വീകരിക്കുന്നതിൽ തീരുമാനം സി.പി.എമ്മിന് വിട്ടു
    05/02/2026
    യു.എ.ഇ തകര്‍ക്കാനാവാത്ത കോട്ട, എല്ലാവരും പൂര്‍ണ സുരക്ഷിതകരെന്ന് ശൈഖ് സെയ്ഫ് അല്‍നഹ്‌യാന്‍
    05/02/2026
    റിയാദ് സഫ മക്ക പോളിക്ലിനിക്കിന് സിബാഹി (CBAHI) അംഗീകാരം
    05/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version