Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, February 5
    Breaking:
    • വി.എസ്സിന് പത്മവിഭൂഷൺ: പാർട്ടി നിലപാടിനൊപ്പമെന്ന് കുടുംബം; പുരസ്കാരം സ്വീകരിക്കുന്നതിൽ തീരുമാനം സി.പി.എമ്മിന് വിട്ടു
    • യു.എ.ഇ തകര്‍ക്കാനാവാത്ത കോട്ട, എല്ലാവരും പൂര്‍ണ സുരക്ഷിതകരെന്ന് ശൈഖ് സെയ്ഫ് അല്‍നഹ്‌യാന്‍
    • റിയാദ് സഫ മക്ക പോളിക്ലിനിക്കിന് സിബാഹി (CBAHI) അംഗീകാരം
    • സൗദിയിൽ മലിനീകരണം ഉണ്ടാക്കുന്ന വാഹനങ്ങൾക്ക് 900 റിയാൽ പിഴ
    • ഞായറാഴ്ച മുതൽ ഹജ് വിസ നൽകി തുടങ്ങുമെന്ന് സൗദി അറേബ്യ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    ഞായറാഴ്ച മുതൽ ഹജ് വിസ നൽകി തുടങ്ങുമെന്ന് സൗദി അറേബ്യ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്05/02/2026 Saudi Arabia Gulf Latest 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Haj Umra Visa
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ – ഞായറാഴ്ച മുതൽ ഹജ് വിസകൾ നൽകി തുടങ്ങുമെന്ന് സൗദി ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു. വിഷൻ 2030 അനുസരിച്ച്, സേവന സന്നദ്ധത വർധിപ്പിക്കാനും തീർഥാടകരുടെ സുഖസൗകര്യങ്ങൾ ഉറപ്പാക്കാനുമുള്ള സമഗ്ര പദ്ധതിയുടെ ഭാഗമായാണ് ഹജ് ചടങ്ങുകൾ ആരംഭിക്കുന്നതിന് ഏകദേശം നാല് മാസം മുമ്പ് വിസകൾ അനുവദിച്ചു തുടങ്ങുന്നത്. ഈ പ്രക്രിയ മാർച്ചിൽ പൂർത്തിയാക്കുകയും തീർഥാടകർക്കുള്ള പ്രീ-അറൈവൽ ഡാറ്റ എൻട്രി നടത്തുകയും ചെയ്യും.

    2026 ഏപ്രിൽ 18 മുതൽ തീർഥാടകരുടെ ആദ്യ സംഘങ്ങൾ രാജ്യത്ത് എത്തിത്തുടങ്ങും. സുഗമമായ നടപടിക്രമങ്ങൾ ഉറപ്പാക്കാനും സീസണിൽ വെല്ലുവിളികൾ ഒഴിവാക്കാനും ലക്ഷ്യമിട്ട് പുണ്യസ്ഥലങ്ങളിൽ തീർഥാടകരുടെ സേവനങ്ങൾക്കുള്ള കരാറുകൾ ഒപ്പുവെക്കൽ പൂർത്തിയാക്കൽ, താമസ, ഗതാഗത കരാറുകൾ അംഗീകരിക്കൽ, തമ്പുകൾ തയ്യാറാക്കുകയും അനുവദിക്കുകയും ചെയ്യൽ എന്നിവയുൾപ്പെടെയുള്ള നടപടികളുടെ സമഗ്രമായ പാക്കേജിന്റെ ഭാഗമാണ് ഈ ചുവടുവെപ്പ്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    വിദേശത്തു നിന്നുള്ള തീർഥാടകർക്ക് പുണ്യസ്ഥലങ്ങളിൽ താമസ, യാത്രാ സൗകര്യങ്ങൾ അടക്കം എല്ലാ സേവനങ്ങളും നൽകാനുള്ള കരാറുകൾ പൂർത്തിയാക്കിയിട്ടുണ്ട്. മക്കയിലെ പാർപ്പിട കരാറുകളും നുസുക് പ്ലാറ്റ്‌ഫോം വഴി പൂർത്തിയാക്കിയിട്ടുണ്ട്. ഏഴര ലക്ഷം തീർഥാടകരുടെ രജിസ്ട്രേഷനും പൂർത്തിയാക്കിയിട്ടുണ്ട്. 30,000 വിദേശ തീർഥാടകരിൽ തങ്ങളുടെ സ്വന്തം രാജ്യങ്ങളിൽ നിന്ന് നേരിട്ട് ഹജ് പാക്കേജുകൾ ബുക്ക് ചെയ്തിട്ടുണ്ട്. വിദേശത്തു നിന്നുള്ള തീർഥാടകർക്കായി പുണ്യസ്ഥലങ്ങളിൽ 485 ക്യാമ്പുകൾ അനുവദിച്ചിട്ടുണ്ട്. 73 രാജ്യങ്ങളിൽ നിന്നുള്ള ഹജ് മിഷനുകൾ അടിസ്ഥാന കരാറുകൾ ഒപ്പുവെച്ചിട്ടുണ്ട്. രാജ്യത്തിനകത്തും പുറത്തുമുള്ള ഹജ് മിഷനുകളുമായും ഹജ് സേവന കമ്പനികളുമായും സ്ഥാപനങ്ങളുമായും ഏകോപനം തുടരുന്നു.

    വളരെ നേരത്തെ ഹജ് വിസകൾ അനുവദിക്കുന്നത് ഹജ് സീസണിനായി മുൻകൂർ ആസൂത്രണം ചെയ്യാനുള്ള രാജ്യത്തിന്റെ പ്രവണത പ്രതിഫലിപ്പിക്കുന്നു. ഇത് കൂടുതൽ സൗകര്യപ്രദവും വ്യവസ്ഥാപിതവുമായ അനുഭവം നൽകാനും ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളിൽ നിന്നുള്ള ലക്ഷക്കണക്കിന് തീർഥാടകർക്ക് നൽകുന്ന സേവനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കാനും സഹായിക്കും.

    ഹജ് മിഷനുകളും ബന്ധപ്പെട്ട വകുപ്പുകളും നിർദിഷ്ട ഷെഡ്യൂളുകൾ കൃത്യമായി പാലിക്കണം. സാമ്പത്തികവും കരാർപരവുമായ ഇടപാടുകൾ പൂർത്തിയാക്കുന്നതിന് നുസുക് മസാർ പ്ലാറ്റ്‌ഫോമും ഇലക്ട്രോണിക് വാലറ്റും അവലംബിക്കുന്നതിലൂടെ ഹജ് സംവിധാനം കൈകാര്യം ചെയ്യുന്നതിൽ ഡിജിറ്റൽ പരിവർത്തനത്തിന്റെ പങ്ക് നിർണായകമാണ്. ഇത് സുതാര്യത വർധിപ്പിക്കാനും നടപടിക്രമങ്ങൾ വേഗത്തിലാക്കാനും ബുക്കിംഗുകളിലെ ക്രമരഹിതത കുറക്കാനും സഹായിക്കുന്നു.

    ഈ വർഷത്തെ ഹജ് സീസണിനുള്ള ഒരുക്കങ്ങൾ കഴിഞ്ഞ ദുൽഹജ് 12 (ജൂൺ 8, 2025) ന് പ്രാരംഭ ക്രമീകരണ രേഖ വിദേശ ഹജ് മിഷൻ ഓഫീസുകൾക്ക് കൈമാറിക്കൊണ്ട് ആരംഭിച്ചതായി മന്ത്രാലയം വിശദീകരിച്ചു. തുടർന്ന് സഫർ മാസം തുടക്കത്തിൽ നുസുക് മസാർ പ്ലാറ്റ്‌ഫോം വഴി പുണ്യസ്ഥലങ്ങളിലെ ക്യാമ്പുകളെ കുറിച്ചുള്ള ഡാറ്റയിലേക്ക് പ്രവേശനം അനുവദിച്ചു. ഇത് ബന്ധപ്പെട്ട വകുപ്പുകൾക്ക് ആസൂത്രണത്തിനും അവലോകനത്തിനും മതിയായ സമയം നൽകി.

    പുണ്യസ്ഥലങ്ങളിലെ താമസത്തിനും അടിസ്ഥാന സേവനങ്ങൾക്കുമുള്ള കരാർ ഒപ്പുവെക്കുന്ന പ്രക്രിയ റബീഉൽഅവ്വൽ ഒന്നിന് ആരംഭിച്ചു. തയ്യാറെടുപ്പ് യോഗങ്ങൾ പൂർത്തിയാക്കാനും പ്രവർത്തന ഡാറ്റ അന്തിമമാക്കാനും അതത് രാജ്യങ്ങളിലെ തീർഥാടകരുടെ രജിസ്ട്രേഷൻ പ്രഖ്യാപിക്കാനുമുള്ള അവസാന തീയതിയായി മന്ത്രാലയം ഒക്ടോബർ 12 നിശ്ചയിച്ചിരുന്നു.

    സർക്കാർ വകുപ്പുകളും സ്വകാര്യ മേഖലയും തമ്മിലുള്ള പങ്കാളിത്തം ശക്തിപ്പെടുത്താനും തീർഥാടകർക്ക് നൽകുന്ന സേവനങ്ങളുടെ വികസനത്തിന് പിന്തുണ നൽകാനുമായി ജുമാദാ അൽഊലയിൽ പ്രധാന കരാറുകളിൽ ഒപ്പുവെക്കലും ഹജ് സേവന എക്സിബിഷൻ സംഘാടനവും നടന്നു. ജനുവരിയിൽ മക്കയിലും മദീനയിലും താമസ കരാറുകളും പുണ്യസ്ഥലങ്ങളിലെ ഗതാഗത സേവന കരാറുകളും പൂർത്തിയാക്കി.

    സേവന വിതരണത്തിൽ ഉയർന്ന നിലവാരവും കാര്യക്ഷമതയും ഉറപ്പാക്കാനും ഹജ് സീസണിന്റെ മുദ്രാവാക്യമായ കർമങ്ങളും സമാധാനവും കൈവരിക്കാനും ഹജ് സീസണുകൾ സംഘടിപ്പിക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലും ആഗോള മാതൃക എന്ന നിലയിൽ രാജ്യത്തിന്റെ സ്ഥാനം ഉറപ്പിക്കാനും അംഗീകൃത ഷെഡ്യൂൾ പാലിക്കാൻ എല്ലാ ഹജ് മിഷൻ ഓഫീസുകളോടും ബന്ധപ്പെട്ട വകുപ്പുകളോടും ഹജ്, ഉംറ മന്ത്രാലയം ആവശ്യപ്പെട്ടു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Haj - 2026 Haj visa Latest Saudi
    Latest News
    വി.എസ്സിന് പത്മവിഭൂഷൺ: പാർട്ടി നിലപാടിനൊപ്പമെന്ന് കുടുംബം; പുരസ്കാരം സ്വീകരിക്കുന്നതിൽ തീരുമാനം സി.പി.എമ്മിന് വിട്ടു
    05/02/2026
    യു.എ.ഇ തകര്‍ക്കാനാവാത്ത കോട്ട, എല്ലാവരും പൂര്‍ണ സുരക്ഷിതകരെന്ന് ശൈഖ് സെയ്ഫ് അല്‍നഹ്‌യാന്‍
    05/02/2026
    റിയാദ് സഫ മക്ക പോളിക്ലിനിക്കിന് സിബാഹി (CBAHI) അംഗീകാരം
    05/02/2026
    സൗദിയിൽ മലിനീകരണം ഉണ്ടാക്കുന്ന വാഹനങ്ങൾക്ക് 900 റിയാൽ പിഴ
    05/02/2026
    ഞായറാഴ്ച മുതൽ ഹജ് വിസ നൽകി തുടങ്ങുമെന്ന് സൗദി അറേബ്യ
    05/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.