ദുബൈ– 195ലേറെ രാജ്യങ്ങളുടെ രുചി വൈവിധ്യങ്ങളുമായി ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യമേളകളില്‍ ഒന്നായ ഗള്‍ഫുഡിന് ദുബൈയില്‍ തുടക്കമായി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള രുചി വൈവിധ്യങ്ങളണ് മേളയില്‍ ഒരുക്കിയിരിക്കുന്നത്
ഗള്‍ഫുഡിന്റെ ഏറ്റവും വലിയ പതിപ്പിനാണ് ദുബൈ ഇത്തവണ ആതിഥേയത്വം വഹിക്കുകയാണ്. വേള്‍ഡ് ട്രെഡ് സെന്റര്‍, എക്സ്പോ സിറ്റി എന്നിങ്ങനെ രണ്ട് വേദികളിയാണ് 31-ാമത് ആഗോള ഭക്ഷ്യ-പാനീയ പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്.എക്സ്‌പോ സിറ്റിയിൽ പുതുതായി വികസിപ്പിച്ചെടുത്ത വേദിയിൽ ഈ വർഷത്തെ ആദ്യപരിപാടിയാണ് ഗൾഫുഡ്.
8500ലധികം സ്റ്റാളുകളും ഒന്നര മില്ല്യണിലധികം ഫുഡ് പ്രൊഡക്റ്റുകളും ഇത്തവണത്തെ പ്രത്യേകതയാണ്. ഈസ്‌റ്റേണ്‍ ഉള്‍പ്പെടെയുള്ള നിരവധി മലയാളി സംരഭകരുടെ സാന്നിധ്യവും ഏറെ ശ്രദ്ധേയമാണ്. ഇന്ത്യയിൽ നിന്നുള്ള ഇരുന്നൂറോളം പ്രദർശകരാണ് ഇത്തവണ പങ്കെടുക്കുന്നത്. ഇന്ത്യൻ ഉത്പന്നങ്ങളുടെ മികവ് വിളംബരം ചെയ്യുന്ന അപ്പേഡ പവലിയൻ (Agricultural and Processed Food Products Export Development Authority), ചെയർമാൻ അഭിഷേക് ദേവ്, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി എന്നിവരുടെ സാന്നിദ്ധ്യത്തിൽ ഫുഡ് പ്രോസസിങ്ങ് ആൻഡ് ഇൻഡസ്ട്രീസ് സെക്രട്ടറി എ.പി. ദാസ് ജോഷി ഉദ്ഘാടനം ചെയ്തു.
ഈ മാസം മുപ്പത് വരെ ഗള്‍ഫുഡ് തുടരും.



