ഫുജൈറ– ഫുജൈറ മസാഫിയിൽ ഹെവി ട്രക്കിനകത്ത് മലയാളി യുവാവിനെ ശാസം മുട്ടി മരിച്ചനിലയിൽ കണ്ടെത്തി. വടകര വള്ളിക്കാട് സ്വദേശി അൻസാർ (28) ആണ് മരിച്ചത്. തണുപ്പകറ്റാൻ ട്രക്കിനകത്ത് ഹീറ്ററിട്ട് കിടന്നുറങ്ങിയതാണ് മരണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. വെള്ളിയാഴ്ച രാവിലെയാണ് ഇദ്ദേഹത്തിന്‍റെ മൃതദേഹം ജോലി ചെയ്യുന്ന ട്രക്കിനകത്ത് കണ്ടെത്തിയത്. ഫുജൈറ പൊലീസ് കേസെടുത്ത് അന്വേഷണം തുടരുന്നു. മസാഫി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിൽ കൊണ്ടുപോകും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



