ഗാസ– ഗാസയില്‍ ഇന്നും ഇസ്രായില്‍ വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ തുടരന്നു. വടക്കന്‍ ഗാസ മുനമ്പിലെ ബെയ്ത്ത് ലാഹിയ ഗ്രാമത്തില്‍ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തില്‍ അല്‍സവാര്‍ഗ കുടുംബത്തിലെ രണ്ട് കുട്ടികള്‍ കൊല്ലപ്പെട്ടു. ജബാലിയയില്‍ സമാനമായ മറ്റൊരു വ്യോമാക്രമണത്തില്‍ ഒരു യുവാവ് കൊല്ലപ്പെടുകയും മറ്റ് രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഖാന്‍ യൂനിസിന് തെക്ക് ഡ്രോണ്‍ വെടിവെപ്പില്‍ മറ്റൊരാള്‍ക്ക് പരിക്കേറ്റു. 2025 ഒക്ടോബര്‍ 10 ന് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്ന ശേഷം ഇസ്രായില്‍ ആക്രമണങ്ങളില്‍ 481 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 2023 ഒക്ടോബര്‍ ഏഴു മുതല്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 71,654 ആയി ഉയര്‍ന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



