ജിദ്ദ ഈ വര്‍ഷത്തെ ഹജ് സേവനങ്ങള്‍ക്ക് വേണ്ടി സൗദി നാഷണൽ ഹജ്ജ് സെല്ലിന് കീഴിൽ മക്ക കെ.എം.സി.സി യുടെ ഹജ്ജ് വളണ്ടിയർ റജിസ്ട്രേഷന് തുടക്കമായി. വിശുദ്ധ ഹറമിന് അടുത്തും ഹാജിമാർ താമസിക്കുന്ന വിവിധ ക്യാമ്പുകൾക്ക് സമീപവു , ഹജിൻ്റെ വിവിധ കർമ്മങ്ങൾ നടക്കുന്ന സ്ഥലത്തും, മക്കയിലെ വിവിധ ആശുപത്രികൾ കേന്ദ്രികരിച്ചും, ഇന്ത്യയിൽ നിന്ന് എത്തുന്ന ഖാദിമുൽഹുജ്ജാജുമായി സഹകരിച്ചു മക്ക കെ. എം.സി.സി യുടെ ഹജജ് സെൽ വണ്ടിയമാർ സേവനംചെയ്യും. വരും ദിവസങ്ങളിൽ വളണ്ടിയർ മാർക്ക് പരിശീലനക്ലാസ്, വിവിധ സ്ഥലങ്ങളിൽ താമസിക്കുന്ന ഹാജിമാരുടെ ബിൽഡിംഗുകളുടെ ലൊക്കേഷൻ മാപ്പ് വളണ്ടിയർമാർക്ക് പരിചയപ്പെടുത്തുന്ന ക്ലാസുകൾ എന്നിവ വരും ദിവസങ്ങളിൽ നടക്കും. ഓൺലൈനിൽ ആദ്യ ഹജജ് വളണ്ടിയർ ആയി സൗദി നാഷണൽ കമ്മിറ്റി ഹജജ് സെൽ ജനറൽ കൺവീനർ മുജീബ് പൂക്കോട്ടുരിനെ ചേർത്ത് കൊണ്ട് നാഷണൽ കെ.എം.സി.സി പ്രസിഡൻറ് കുഞ്ഞിമോൻ കാക്കിയ നിർവ്വഹിച്ചു, ചടങ്ങിൽ മുസ്തഫ മലയിൽ, മുസ്തഫ മുഞ്ഞകുളം, നാസർ കിൻസാര, കുഞ്ഞാപ്പ പൂക്കോട്ടൂർ, സക്കീർ കാഞ്ഞങ്ങാട് ഷാഹിദ് പരേടത്ത് എന്നിവർ പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group