കല്‍പ്പറ്റ – പനമരം നെല്ലിയമ്പത്ത് വൃദ്ധ ദമ്പതികളെ മോഷണ ശ്രമത്തിനിടെ വെട്ടിക്കൊന്ന കേസില്‍ പ്രതി അര്ജുന് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. വയനാട് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതിയാണ് അര്ജുന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ഏപ്രില്‍ 29ന് ശിക്ഷ വിധിക്കും. 2021 ജൂണ്‍ 10 ന് രാത്രിയാണ് മോഷണ ശ്രമത്തിനിടെ റിട്ട. അധ്യാപകന് കേശവനെയും ഭാര്യ പത്മാവതിയെയുമാണ് അര്ജുന് വെട്ടിക്കൊന്നത്. മോഷണത്തിനായി മുഖംമൂടിയണിഞ്ഞെത്തിയ ഇയാള്‍ മറ്റാരും കൂട്ടിനില്ലാതെ താമസിക്കുകയായിരുന്ന ദമ്പതികളെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസ് കേസ്. സംഭവത്തിന് പിന്നാലെ ഫോറന്‍സിക് പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് പ്രതിയെ പിടികൂടാന്‍ കഴിഞ്ഞത്. പനമരം, നീര്‍വാരം സ്കൂളുകളിലെ കായിക അധ്യാപകനായിരുന്നു മരിച്ച കേശവന്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group