ഗുരുവായൂർ: ദീർഘനാളത്തെ പ്രണയത്തിനൊടുവില്‍ നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി. ഗുരുവായൂരില്‍ വെച്ചായിരുന്നു ഇരുവരുടെയും താലികെട്ട്. 2010ല്‍ വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ ഇറങ്ങിയ മലർവാടി ആർട്സ് ക്ലബ്ബിലൂടെയാണ് ദീപക് സിനിമ രംഗത്തെത്തിയത്.
തട്ടത്തിൻ മറയത്ത്, തിര, ഡി കമ്പനി, കുഞ്ഞിരാമായണം, രക്ഷാധികാരി ബൈജു, വിശ്വവിഖ്യാതമായ പയ്യന്മാർ, ക്യാപ്റ്റൻ, കണ്ണൂർ സ്ക്വാഡ് എന്നി ചിത്രങ്ങളില്‍ പ്രധാന വേഷങ്ങളില്‍ ദീപക് അഭിനയിച്ചിട്ടുണ്ട്. ഈ വർഷം ഇന്‍ഡസ്ട്രി ഹിറ്റായ മഞ്ഞുമേല്‍ ബോയ്സിലും നടൻ പ്രധാനവേഷത്തില്‍ ഉണ്ട്. ഏപ്രില്‍ 11ന് റിലീസ് ആയ വർഷങ്ങള്‍ക്ക് ശേഷം ആണ് നടൻ അവസാനമായി അഭിനയിച്ച ചിത്രം.
2018ല്‍ റിലീസ് ആയ ഞാൻ പ്രകാശൻ എന്ന ചിത്രമാണ് അപർണ ദാസിന്റെ ആദ്യ ചിത്രം. ഡാഡാ, മനോഹരം, ബീസ്റ്റ് എന്നിവയാണ് മറ്റു പ്രധാന ചിത്രങ്ങള്‍. മലയാളത്തിലും തമിഴിലും അല്ലാതെ ആദികേശവ എന്ന തെലുങ്ക് ചിത്രത്തിലും അപർണ അഭിനയിച്ചിട്ടുണ്ട്. സീക്രട്ട് ഹോം ആണ് നടിയുടെ പുതിയ ചിത്രം.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group