Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, January 29
    Breaking:
    • ജിദ്ദയുടെ ഹൃദയഭാഗത്ത് ഇനി ഷോപ്പിംഗ് വസന്തം; അൽ വഫാ ഹൈപ്പർമാർക്കറ്റിന്റെ പുത്തൻ ശാഖ ബാഗ്ദാദിയയിൽ തുറന്നു
    • ലോകത്തിലെ ആദ്യത്തെ ഗോള്‍ഡ് സ്ട്രീറ്റ് നിര്‍മിക്കാന്‍ തയ്യാറെടുത്ത് ദുബൈ
    • ഇസ്രായിലി റെസ്‌റ്റോറന്റിലെ ബോംബാക്രമണം: ഫ്രാന്‍സ് അന്വേഷിക്കുന്ന സ്വദേശിയെ കൈമാറുന്നത് കുവൈത്ത് കോടതി തടഞ്ഞു
    • കുവൈത്തില്‍ ഇന്ത്യന്‍ പ്രവാസികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന
    • കെ.എം ഷാജിക്ക് വിലക്കില്ല; അഴിക്കോട് തിരഞ്ഞെടുപ്പ് കേസിൽ അയോഗ്യത റദ്ദാക്കി സുപ്രീംകോടതിയുടെ സുപ്രധാന വിധി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    സമുദായ സംഘടനകളുടെ തെറ്റിദ്ധാരണ മാറ്റാൻ ശ്രമിക്കും, മുസ്ലിം ലീഗിനെ കുറിച്ചുള്ള വെള്ളാപ്പള്ളിയുടെ അഭിപ്രായങ്ങൾ യുഡിഎഫ് അംഗീകരിക്കുന്നില്ലയെന്ന് അടൂർ പ്രകാശ്

    സാദിഖ് ചെന്നാടൻBy സാദിഖ് ചെന്നാടൻ18/01/2026 Gulf Polititcs Qatar 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദോഹ– എസ്എൻഡിപിയും എൻഎസ്എസും ഒന്നിച്ചു നിൽക്കുന്നത് യുഡിഎഫ് മുന്നേറ്റത്തെ ബാധിക്കില്ലെന്നും ഏതെങ്കിലും നിലക്കുള്ള തെറ്റിദ്ധാരണകൾ സമുദായ സംഘടനകൾക്ക് ഉണ്ടെങ്കിൽ മാറ്റാൻ ശ്രമിക്കുമെന്നും യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എംപി. ദോഹയിൽ ഇൻകാസ് സംഘടിപ്പിച്ച വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിം ലീഗിനെ കുറിച്ച് വെള്ളാപ്പള്ളി പറഞ്ഞ അഭിപ്രായങ്ങൾ യുഡിഎഫ് അംഗീകരിക്കുന്നില്ലെന്നും അടൂർ പ്രകാശ് പറഞ്ഞു. യുഡിഎഫിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകകക്ഷിയാണ് മുസ്ലിം ലീഗ്. എല്ലാവരെയും ഒന്നിച്ചു നിർത്തുക എന്നതാണ് യുഡിഎഫിന്റെ നയം. കോൺഗ്രസിനെയും മുസ്ലിം ലീഗിനെയും തമ്മിൽ തെറ്റിക്കാൻ ആരും ശ്രമിക്കേണ്ട. ലീഗിന് കൂടുതൽ സീറ്റുകൾ ചോദിക്കാനുള്ള അവകാശവുമുണ്ട്. അതൊക്കെ ഉഭയകക്ഷി ചർച്ചയിലൂടെ പരിഹരിക്കുമെന്നും എംപി വ്യക്തമാക്കി.

    വി ഡി സതീശനെതിരെ വെള്ളപള്ളി ഉയർത്തുന്ന വിമർശനങ്ങൾക്ക് കൂട്ടായ പ്രതിരോധം ആവശ്യമില്ല. അതിനെ പ്രതിരോധിക്കാൻ അദ്ദേഹത്തിന് തന്നെ സാധിക്കും. യുഡിഎഫ് കൺവീനർ എന്ന നിലയിൽ എല്ലാവരെയും കൂടി യോജിപ്പിച്ചു കൊണ്ട് പോകുക എന്നതാണ് തന്റെ ഉത്തരവാദിത്വം എന്നും അടൂർ പ്രകാശ് പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ആർക്കെങ്കിലും യു ഡിഎഫിൽ വരാൻ താല്പര്യം ഉണ്ടെങ്കിൽ കടന്നു വരാം. എന്നാൽ ആരുടെയും പിന്നെ പോകില്ല. കേരള കോൺഗ്രസിന്റെ യുഡിഎഫ് പ്രവേശനം ഇപ്പോൾ അവർ തന്നെ അടച്ചു. എന്നാൽ അതിൽ പല നേതാക്കളും യുഡിഎഫിൽ വരാൻ താൽപര്യം കാണിക്കുന്നുണ്ട് . സിപിഎം എംഎൽഎമാർ ഉൾപ്പെടെ ബിജെപിയിലേക്ക് പോകുന്നത് സിപിഎം, ബിജെപി അന്തർധാരയുടെ തുടർച്ചയാണെന്നും അടൂർ പ്രകാശ് കൂട്ടിചേർത്തു

    കേരളത്തിൽ നടക്കുന്നത് എൽഡിഎഫ്, യുഡിഎഫ് പോരാട്ടമാണ്. എന്നാൽ ഇതിന് കളങ്കം ചാർത്താൻ സിപിഎം ശ്രമിക്കുന്നു. അതിനായി അവർ ബിജെപിയെ സഹായിക്കുന്നു. പകരം അവർ തിരിച്ചും സഹായിക്കുന്നു. എന്നാൽ ഇത്തരം ഘട്ടങ്ങളിൽ എന്താണ് തീരുമാനം എടുക്കേണ്ടതെന്ന് കേരളത്തിലെ ജങ്ങൾക്കറിയാം. അതിന്റെ ഉദാഹരണമാണ് ത്രിതല പഞ്ചായത്ത് ഫലം. നിയമസഭാ തിരഞ്ഞെടുപ്പിൽ വികസനം മുഖ്യ വിഷയമായി വരും. കഴിഞ്ഞ പത്തുവർഷത്തിനിടയിൽ ഒരു വൻകിട പദ്ധതി പോലും കേരളത്തിൽ നടപ്പിലാക്കിയിട്ടില്ല. ശബരിമല സ്വർണ്ണകൊള്ളയിൽ എന്റെ പേര് വലിച്ചിഴക്കുന്നത് വസ്തുതാപരമല്ലെന്നും പോറ്റിയെ തന്റെ മണ്ഡലത്തിലെ ഒരു വോട്ടർ എന്നനിലയിലാണ് പരിചയം. അദ്ദേഹവുമായി വ്യക്തിപരമായ ഒരു സൗഹൃദവും ഇല്ലെന്നും അടൂർ പ്രകാശ് പറഞ്ഞു. വാർത്താസമ്മേളനത്തിൽ ഇൻകാസ് ഖത്തർ പ്രസിഡന്റ് സിദ്ധീഖ്‌ പുറായിൽ ജനറൽ സെക്രട്ടറി ബോബൻ വർക്കി , അഡ്വൈസറി ബോർഡ് ചെയർമാൻ ഹൈദർ ചുങ്കത്തറ എന്നിവർ പങ്കെടുത്തു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Muslim League Politics qatar UDF vellapalli nadeshan
    Latest News
    ജിദ്ദയുടെ ഹൃദയഭാഗത്ത് ഇനി ഷോപ്പിംഗ് വസന്തം; അൽ വഫാ ഹൈപ്പർമാർക്കറ്റിന്റെ പുത്തൻ ശാഖ ബാഗ്ദാദിയയിൽ തുറന്നു
    29/01/2026
    ലോകത്തിലെ ആദ്യത്തെ ഗോള്‍ഡ് സ്ട്രീറ്റ് നിര്‍മിക്കാന്‍ തയ്യാറെടുത്ത് ദുബൈ
    29/01/2026
    ഇസ്രായിലി റെസ്‌റ്റോറന്റിലെ ബോംബാക്രമണം: ഫ്രാന്‍സ് അന്വേഷിക്കുന്ന സ്വദേശിയെ കൈമാറുന്നത് കുവൈത്ത് കോടതി തടഞ്ഞു
    29/01/2026
    കുവൈത്തില്‍ ഇന്ത്യന്‍ പ്രവാസികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന
    29/01/2026
    കെ.എം ഷാജിക്ക് വിലക്കില്ല; അഴിക്കോട് തിരഞ്ഞെടുപ്പ് കേസിൽ അയോഗ്യത റദ്ദാക്കി സുപ്രീംകോടതിയുടെ സുപ്രധാന വിധി
    29/01/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version