ആലപ്പുഴ> ലോക്സഭാ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കുന്നതിനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരളത്തിൽ എത്തി. നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ സ്വാഗതം ചെയ്തു.
ശോഭാ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പൊതുസമ്മേളനത്തെ അമിത് ഷാ അഭിസംബോധന ചെയ്യും. പരസ്യ പ്രചാരണം ഇന്ന് അവസാനിക്കാനിരിക്കെയാണ് ശോഭാ സുരേന്ദ്രന് പിന്തുണ അറിയിച്ച് അമിത് ഷാ എത്തിയിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group