Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, May 6
    Breaking:
    • വെടിനിർത്തലിന് ശേഷം ഇറാൻ പത്തുതവണ ആക്രമണം നടത്തിയെന്ന് പെന്റഗൺ; ഗൾഫ് ഉൾക്കടലിൽ ആയിരക്കണക്കിന് നാവികർ കുടുങ്ങിക്കിടക്കുന്നു
    • ഹോർമുസിലെ സൈനിക നടപടി അമേരിക്ക താൽക്കാലികമായി നിർത്തിവെച്ചു; ഇറാനുമായി കരാറിന് സാധ്യതയെന്ന് ട്രംപ്
    • യുഡിഎഫിന്റെ മിന്നും വിജയത്തിന്റെ ഭാഗമായി ജിസാനിൽ വിജയാഘോഷം സംഘടിപ്പിച്ചു
    • ഇറാനിൽ ഷോപ്പിംഗ് സെന്ററിലും തുറമുഖത്തും വൻ തീപിടുത്തം; എട്ട് മരണം, കപ്പലുകൾ കത്തിനശിച്ചു
    • സൗദി ബജറ്റിൽ ആദ്യപാദത്തിൽ 126 ബില്യൺ റിയാൽ കമ്മി; എണ്ണയിതര വരുമാനത്തിൽ മുന്നേറ്റം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia»Community

    ഗായകൻ ഫിറോസ് ബാബുവിന് സ്വീകരണവും കെ കെ മുസ്തഫയ്ക്ക് യാത്രയയപ്പും നൽകി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്13/01/2026 Community 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    psmo college alumni jeddah chapter music event 2026 january
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ- സൗദി സന്ദര്‍ശനത്തിനെത്തിയ പ്രശസ്‌ത ഗായകനും തബലിസ്റ്റുമായ ഫിറോസ് ബാബുവിന് പി എസ് എം ഓ കോളെജ് അലുംനി ജിദ്ദ ചാപ്റ്റർ ഇഷ്മള സ്വീകരണം നൽകി. കോളെജ് പൂർവ്വ വിദ്യാർത്ഥികൾ സംഘടിപ്പിച്ച “പാടിയും പറഞ്ഞും” സംഗീത പരിപാടിക്കും അദ്ദേഹം നേതൃത്വം നൽകി. ഇത്തരം സംഗമങ്ങളിൽ പങ്കാളിയാകുമ്പോൾ കോളെജ് കാമ്പസിലെത്തിയ പ്രതീതിയാണെന്നും അദ്ദേഹം പറഞ്ഞു. പി എസ് എം കൊളെജ് അലുംനിയുടെ കലാ സാംസ്കാരിക പരിപാടികളും ജീവ കാരുണ്യ പ്രവർത്തനങ്ങളും ശ്ലാഘനീയമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

    ടെലിവിഷൻ റിയാലിറ്റി ഷോ ജഡ്ജ് കൂടിയായി ഫിറോസ് ബാബുവും പി എസ് എം ഓ കോളേജ് പൂർവ്വ വിദ്യാർഥിയാണ്. ജിദ്ദയിൽ തിരൂരങ്ങാടി കോളെജ് അലുംനി ഏറ്റവും സജീവമായി നിലനിൽക്കുന്നതിൽ അദ്ദേഹം സന്തോഷവും പ്രകടിപ്പിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഫിറോസ് അവതരിപ്പിച്ച സംഗീത പരിപാടി ശ്രദ്ധേമായി. അലൂംനി എക്സിക്യൂട്ടീവ് ഗ്രൂപ്പിലെ ഗായകരായ സീതി കൊളക്കാടൻ, ബഷീർ അച്ഛമ്പാട്ട് , റഹ്മത്ത് അലി, ഡോ. മുഹമ്മദ് ഫൈസൽ, അനസ്, ജഹ്ഫർ മേലെവീട്ടിൽ എന്നിവരും ഗാനാലാപനം നടത്തി.

    33 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന അലുംനി എക്സിക്യൂട്ടീവ് മെമ്പറും സജീവ പ്രവർത്തകനുമായ കെ കെ മുസ്തഫ ചെറുമുക്കിനു യാത്രയയപ്പും നൽകി. ഉപഹാരം ഫിറോസ് ബാബു കൈമാറി.

    പരിപാടിയിൽ അലൂംനി ജനറൽ സെക്രട്ടറി അഷ്റഫ് കുന്നത്ത് സ്വാഗതം പറഞ്ഞു. പ്രസിഡന്റ് സീതി കൊളക്കാടൻ അദ്ധ്യക്ഷത വഹിച്ചു. ചീഫ് പാട്രൺ സലാഹ് കാരാടൻ ഉദ്ഘാടനം ചെയ്തു. ട്രഷറർ സിദ്ധീഖ് ഒളവട്ടൂർ, അശ്റഫ് അഞ്ചാലൻ, കെ.എം.എ.ലത്തീഫ്, വി.പി.മുസ്തഫ, അബ്ദുസ്സമദ് പൊറ്റയിൽ, ശമീം താപ്പി, ഡോ. മുഹമ്മദ് ഫൈസൽ, ജഹ്ഫർ മേലെവീട്ടിൽ, റഹ്മത്ത് അലി എരഞ്ഞിക്കൽ, ബഷീർ അച്ചമ്പാട്ട്, അനസ് താനൂർ, ഇല്ല്യാസ് കല്ലിങ്ങൽ, നൗഷാദ് വെങ്കിട്ട, ജലാൽ തേഞ്ഞിപ്പലം, എം.സി. സുഹൈൽ, സി. മുഹമ്മദ് അൻസാരി, അശ്റഫ് വള്ളിക്കുന്ന്, എന്നിവർ ആശംസകൾ നേർന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    PSMO College Alumni
    Latest News
    വെടിനിർത്തലിന് ശേഷം ഇറാൻ പത്തുതവണ ആക്രമണം നടത്തിയെന്ന് പെന്റഗൺ; ഗൾഫ് ഉൾക്കടലിൽ ആയിരക്കണക്കിന് നാവികർ കുടുങ്ങിക്കിടക്കുന്നു
    06/05/2026
    ഹോർമുസിലെ സൈനിക നടപടി അമേരിക്ക താൽക്കാലികമായി നിർത്തിവെച്ചു; ഇറാനുമായി കരാറിന് സാധ്യതയെന്ന് ട്രംപ്
    06/05/2026
    യുഡിഎഫിന്റെ മിന്നും വിജയത്തിന്റെ ഭാഗമായി ജിസാനിൽ വിജയാഘോഷം സംഘടിപ്പിച്ചു
    06/05/2026
    ഇറാനിൽ ഷോപ്പിംഗ് സെന്ററിലും തുറമുഖത്തും വൻ തീപിടുത്തം; എട്ട് മരണം, കപ്പലുകൾ കത്തിനശിച്ചു
    06/05/2026
    സൗദി ബജറ്റിൽ ആദ്യപാദത്തിൽ 126 ബില്യൺ റിയാൽ കമ്മി; എണ്ണയിതര വരുമാനത്തിൽ മുന്നേറ്റം
    05/05/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version