ദമാം > ഇന്ത്യൻ ഭരണഘടനയും ജനാധിപത്യവും മതനിരപേക്ഷതയും ഫെഡറലിസവും സംരക്ഷിക്കാൻ ഒന്നിച്ചു നിന്ന് പോരാടണമെന് നവോദയ പത്താം കേന്ദ്ര സമ്മേളനം ആഹ്വാനം ചെയ്തു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ നിര്‍ണായകമായ പ്രതിസന്ധികളിലൂടെ കടന്നു പോവുകയാണ്. രാജ്യത്തിന്‍റെ സാംസ്കാരികവും സാമൂഹികവും രാഷ്ട്രീയപരവും ജനാധിപത്യപരവുമായ അടിസ്ഥാന മൂല്യങ്ങള്‍ക്ക് വലിയ രീതിയിലുള്ള തകര്‍ച്ചയാണ് അഭിമുഖീകരിക്കേണ്ടി വന്നു കൊണ്ടിരിക്കുന്നത്. സ്വാതന്ത്ര്യ സമരത്തില്‍ നിന്ന് ഈ രാജ്യം സ്വീകരിച്ച ഭരണഘടനയുടെ അടിസ്ഥാന സവിശേഷതകളയ മത നിരപേക്ഷത, ജനാധിപത്യം, ഫെഡറലിസം എന്നീ ആശയങ്ങള്‍ വലിയ ഭീഷണിയാണ് ഇപ്പോൾ നേരിടുന്നത്. പാർലിമെന്ററി ജനാധിപത്യ വ്യസ്ഥതയുടെ നിലനിൽപ് തന്നെ അപകടത്തിലായിരിക്കുന്നു. ഭരണഘടനാ സ്ഥാപനങ്ങളെ ഒന്നൊന്നായി രാഷ്ട്രീയ വൽക്കരിച്ചു കോണ്ടിരിക്കുന്നു. പൗരത്വത്തിന് മതം മാനദണ്ഡമാകുന്ന പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനുള്ള നടപടികളുമായി കേന്ദ്രം മുന്നോട്ട് പോവുകയാണ്. ഇത്തരം പ്രവർത്തനങ്ങളെ പ്രതിരോധിക്കാനും ഇന്ത്യൻ ഭരണഘടനയും ജനാധിപത്യവും മതനിരപേക്ഷതയും ഫെഡറലിസവും സംരക്ഷിക്കാനുമുള്ള എല്ലാവിധ ജനകീയ പ്രവർത്തനങ്ങൾക്കും പൂർണ്ണ പിന്തുണ നൽകാൻ നവോദയ കേന്ദ്ര സമ്മേളനം പ്രമേയത്തിലൂടെ ആഹ്വാനം ചെയ്തു.
നവോദയ കുടുംബവേദിയുടെ നേതൃത്വത്തിൽ മുപ്പതോളം സ്ത്രീകളും, കുട്ടികളും, പുരുഷൻമാരും അണിനിരന്ന സ്വാഗത ഗാനത്തോടെ സമ്മേളന നടപടികൾക്ക് തുടക്കം കുറിച്ചു. പത്താം കേന്ദ്ര സമ്മേളനം എസ്എഫ്ഐ മുൻ സംസ്ഥാന കമ്മറ്റി അംഗവും, കാലിക്കറ്റ് സർവ്വകലാശാല യൂണിയൻ ചെയർമാനും, പ്രമുഖ പ്രഭാഷകനുമായ ഡോ: രാജാ ഹരിപ്രസാദ് ഉദ്‌ഘാടനം ചെയ്തു. സ്വാഗതസംഘം കൺവീനർ നൗഷാദ് അകോലത്ത് സ്വാഗതം പറഞ്ഞ ചടങ്ങിൽ രഞ്ജിത്ത് വടകര ആധ്യക്ഷം വഹിച്ചു. കേന്ദ്ര ജോ: സെക്രട്ടറിമാരായ നൗഫൽ വെളിയംകോട്, ഉണ്ണികൃഷ്ണൻ എന്നിവർ രക്തസാക്ഷി പ്രമേയവും, അനുശോചന പ്രമേയവും അവതരിപ്പിച്ചു.
റഹിം മടത്തറ പ്രവർത്തന റിപ്പോർട്ടും, ട്രഷറർ കൃഷ്ണകുമാർ ചവറ വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു.
ലക്ഷ്മണൻ കണ്ടമ്പേത്ത്, ഉമേഷ് കളരിക്കൽ, മോഹനൻ വെള്ളിനേഴി, ഷാഹിദ ഷാനവാസ് (പ്രസീഡിയം), ബഷീർ വരോട്, പ്രദീപ് കൊട്ടിയം,രവി പാട്യം, സൈനുദീൻ കൊടുങ്ങല്ലൂർ (സ്റ്റിയറിംങ്ങ്), വിദ്യാധരൻ കോയാടൻ, രശ്മി രാമചന്ദ്രൻ, മധു ആറ്റിങ്ങൽ, പ്രവീൺ വല്ലത്ത് (പ്രമേയം), ജയപ്രകാശ്, ശ്രീജിത്ത് അമ്പാൻ, പ്രജീഷ് കറുകയിൽ, അനുരാജേഷ് (മിനുട്സ്), ജയൻ മെഴുവേലി, മോഹൻദാസ്, ഷാനവാസ്, സുരയ്യ ഹമീദ് (ക്രെഡൻഷ്യൽ) എന്നിവർ ഉൾപ്പെട്ട കമ്മിറ്റികൾ സമ്മേളന നടപടികൾ നിയന്ത്രിച്ചു.
നവോദയ രക്ഷാധികാരി പ്രദീപ് കൊട്ടിയം ഭരണഘടനാ ഭേദഗതി അവതരിപ്പിച്ചു. രാഷ്ട്രീയ, വിദ്യാഭ്യാസ, പ്രവാസി വിഷയങ്ങളുമായി ബന്ധപ്പെട്ട വിവിധ പ്രമേയങ്ങൾ സമ്മേളനത്തിൽ അവതരിപ്പിച്ചു. സമ്മേളനത്തെ അഭിവാദ്യം ചെയ്തുകൊണ്ട് പവനൻ മൂലക്കീൽ, രവി പാട്യം, സൈനുദീൻ കൊടുങ്ങല്ലൂർ എന്നിവർ സംസാരിച്ചു.
സമ്മേളനം പുതിയ ഭാരവാഹികളായി പ്രസിഡന്റ് ഹനീഫ മൂവാറ്റുപുഴ; ജനറൽ സെക്രട്ടറി രഞ്ജിത്ത് വടകര; ട്രഷറർ ഉമേഷ് കളരിക്കൽ; വൈസ് പ്രസിഡണ്ടുമാരായി മോഹനൻ വെള്ളിനേഴി, സജീഷ് ഒപി, ജയൻ മെഴുവേലി, ശ്രീജിത്ത് അമ്പാൻ; ജോ: സെക്രട്ടറിമാരായി നൗഫൽ വെളിയംകോട്, നൗഷാദ് അകോലത്ത്, ഉണ്ണികൃഷ്ണൻ, വിദ്യാധരൻ കോയാടൻ; ജോ : ട്രഷറർമാരായി മോഹൻദാസ് കുന്നത്ത്, ജയപ്രകാശ് എന്നിവരടങ്ങിയ 29 അംഗ കേന്ദ്ര എക്സിക്യൂട്ടീവിനെയും, 61 അംഗം കേന്ദ്ര കമ്മിറ്റിയെയും, ബഷീർ വരോട് മുഖ്യ രക്ഷാധികാരിയും, പ്രദീപ് കൊട്ടിയം, പവനൻ മൂലക്കീൽ, രവി പാട്യം, സൈനുദ്ധീൻ കൊടുങ്ങല്ലൂർ, ലക്ഷമണൻ കണ്ടമ്പത്ത്, കൃഷ്ണകുമാർ ചവറ, റഹിം മടത്തറ, രാജേഷ് ആനമങ്ങാട്, നന്ദിനി മോഹൻ എന്നിവരടങ്ങിയ 10 അംഗ രക്ഷാധികാരി സമിതിയേയും തെരഞ്ഞെടുത്തു.
സമ്മേളനത്തോട് അനുബന്ധിച്ച് പുറത്തിറക്കിയ “ഊല” സുവനീർ ബഷീർ വരോട് ഡോ രാജാ ഹരിപ്രസാദിന് കൈമാറിക്കൊണ്ട് പ്രകാശനം ചെയ്തു. ടൊയോട്ട ഗായക സംഘം നയിച്ച സംഗീത സദസ്സ് ശ്രദ്ധേയ്യമായി.