ജിദ്ദ – ജിദ്ദക്കു സമീപം റാബിഗ് അണക്കെട്ടില്‍ മുങ്ങിമരിച്ച രണ്ടാമത്തെ യുവാവിന്റെ മൃതദേഹവും ഇന്ന് രാവിലെ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തി.
അണക്കെട്ടില്‍ ബോട്ട് യാത്രക്കിടെ രണ്ടു യുവാക്കളെ കാണാതാവുകയായിരുന്നു. മുപ്പതിനടുത്ത് പ്രായമുള്ള യുവാക്കളെ അണക്കെട്ടില്‍ കാണാതായതായി സുരക്ഷാ വകുപ്പുകള്‍ക്ക് വിവരം ലഭിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ അണക്കെട്ടില്‍ യുവാക്കളുടെ ബോട്ട് ആണ് ആദ്യം കണ്ടെത്തിയത്. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിലൂടെ ഇന്നലെ വൈകീട്ടോടെ യുവാക്കളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ രണ്ടാമത്തെ യുവാവിന്റെ മൃതദേഹവും കണ്ടെത്തുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



