Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, February 5
    Breaking:
    • അൽ ഹസ്സയിൽ നിര്യാതനായ റോയി വർഗീസിന്റെ മൃതദേഹം വെള്ളിയാഴ്ച രാവിലെ നാട്ടിലെത്തിക്കും
    • അഹ്‌ലൻ റമദാൻ ഡോ: ഹുസൈൻ മടവൂരും ഉനൈസ് പാപ്പിനിശ്ശേരിയും ജിദ്ദയിൽ ഫെബ്രുവരി ആറിന്
    • കൊയിലാണ്ടിക്കൂട്ടം ഗ്ലോബല്‍ കമ്മിറ്റിക്ക് പുതിയ നേതൃത്വം
    • കരിപ്പൂരിൽനിന്ന് ജിദ്ദയിലേക്കും തിരിച്ചും പുതിയ വിമാന സർവീസ്, ആകാശ എയർ അടുത്ത മാസം 13 മുതൽ
    • ഗാസയില്‍ ഇസ്രായില്‍ ആക്രമണങ്ങളില്‍ 21 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    കഴിഞ്ഞ വര്‍ഷം പത്തു ലക്ഷം സൗദികള്‍ ഈജിപ്ത് സന്ദര്‍ശിച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്10/01/2026 Saudi Arabia Entertainment Gulf Travel World 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ– കഴിഞ്ഞ വര്‍ഷം പത്തു ലക്ഷത്തോളം സൗദികള്‍ ഈജിപ്ത് സന്ദര്‍ശിച്ചതായി കണക്ക്. അറബ്, ആഫ്രിക്കന്‍ രാജ്യങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ സൗദി ടൂറിസ്റ്റുകളെ സ്വീകരിച്ച രാജ്യം ഈജിപ്താണ്. യാത്രാ നടപടിക്രമങ്ങളുടെ എളുപ്പം, നേരിട്ടുള്ള വിമാന സര്‍വീസുകളുടെ ആവൃത്തി, ടൂറിസ്റ്റ് ഓപ്ഷനുകളുടെ വൈവിധ്യം, ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരവും സാമൂഹികവുമായ ബന്ധങ്ങള്‍ എന്നിവയാണ് ഈജിപ്തിലേക്കുള്ള സൗദി ടൂറിസ്റ്റുകളുടെ വര്‍ധിച്ച ഒഴുക്കിന് സഹായിക്കുന്നത്.

    മൊറോക്കന്‍ ടൂറിസം മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം, തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ആഫ്രിക്കയിലെ ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രമെന്ന സ്ഥാനം മൊറോക്കൊ നിലനിര്‍ത്തി. 2025 ല്‍ ഏകദേശം 1.98 കോടി വിനോദസഞ്ചാരികള്‍ മൊറോക്കൊ സന്ദര്‍ശിച്ചത്. വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ മൊറോക്കൊ 14 ശതമാനം വാര്‍ഷിക വളര്‍ച്ചാ നിരക്കും കൈവരിച്ചിട്ടുണ്ട്. രാജ്യത്തിന്റെ ടൂറിസം മേഖലയില്‍ നടന്നുകൊണ്ടിരിക്കുന്ന ഗണ്യമായ പരിവര്‍ത്തനത്തെ ഈ ചരിത്ര നേട്ടം പ്രതിഫലിപ്പിക്കുന്നു. മെച്ചപ്പെട്ട അന്താരാഷ്ട്ര വ്യോമ കണക്റ്റിവിറ്റി, ഹോട്ടലുകള്‍ അടക്കമുള്ള ഹോസ്പിറ്റാലിറ്റി സ്ഥാപനങ്ങളുടെ വര്‍ധിച്ച താമസ ശേഷി, ടൂറിസം ഓഫറുകളുടെ വൈവിധ്യവല്‍ക്കരണം, മെച്ചപ്പെട്ട സേവന നിലവാരം, ആഫ്രിക്ക കപ്പ് ഓഫ് നേഷന്‍സിന് ആതിഥേയത്വം വഹിച്ചത് എന്നിവ അടക്കമുള്ള ഘടകങ്ങളുടെ സംയോജനമാണ് ഈ ശക്തമായ പ്രകടനത്തിന് സഹായിച്ചതെന്ന് ടൂറിസം മന്ത്രാലയം വിശദീകരിച്ചു. വര്‍ഷത്തിലെ അവസാന മാസത്തില്‍, ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലുടനീളമുള്ള ഫുട്‌ബോള്‍ ആരാധകരെയും യൂറോപ്പിലെ മൊറോക്കന്‍ പ്രവാസി സമൂഹങ്ങളെയും ആകര്‍ഷിക്കാന്‍ ആഫ്രിക്ക കപ്പ് ഓഫ് നേഷന്‍സ് സഹായിച്ചു. ഇത് സന്ദര്‍ശകരുടെ എണ്ണം വര്‍ധിക്കാന്‍ ഇടയാക്കി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഈജിപ്ത് ആഫ്രിക്കയിലെ ഏറ്റവും ജനപ്രിയമായ രണ്ടാമത്തെ വിനോദസഞ്ചാര കേന്ദ്രമെന്ന സ്ഥാനം തുടര്‍ച്ചയായി ഉറപ്പിച്ചു. 2025 ല്‍ 1.88 കോടി വിനോദസഞ്ചാരികളെ ഈജിപ്ത് സ്വാഗതം ചെയ്തു. ഈജിപ്തിലെത്തിയ ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ 19 ശതമാനം വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തി. ഈജിപ്ഷ്യന്‍ ടൂറിസം മേഖലയിലെ കുതിപ്പ്, സാംസ്‌കാരിക, പുരാവസ്തു ടൂറിസം മുതല്‍ ബീച്ച്, കോണ്‍ഫറന്‍സ് ടൂറിസം വരെയുള്ള ലക്ഷ്യസ്ഥാനങ്ങളുടെ വൈവിധ്യം, മെച്ചപ്പെട്ട വ്യോമ ഗതാഗത സൗകര്യം, വികസിപ്പിച്ച ഹോട്ടല്‍ ശേഷി എന്നിവയാണ് ഈ വളര്‍ച്ചക്ക് കാരണം.

    വിദേശ വിനോദസഞ്ചാരികളുടെ വരവില്‍ ആഫ്രിക്കയില്‍ മൊറോക്കോ മുന്നിലെത്തിയെങ്കിലും 2025 ല്‍ ഒരു ലക്ഷം സൗദി ടൂറിസ്റ്റുകള്‍ മാത്രമാണ് മൊറോക്കൊ സന്ദര്‍ശിച്ചതെന്ന് വിപണി റിപ്പോര്‍ട്ടുകളും ട്രാവല്‍ ഏജന്‍സികളില്‍ നിന്നും കമ്പനികളില്‍ നിന്നുമുള്ള കണക്കുകളും പറയുന്നു. ഈജിപ്തിനെ അപേക്ഷിച്ച് മൊറോക്കൊയില്‍ സൗദി ടൂറിസ്റ്റുകളുടെ സാന്നിധ്യം വളരെ കുറവാണെന്ന് ഈ കണക്കുകള്‍ വ്യക്തമാക്കുന്നു. പക്ഷേ, മൊറോക്കൊയില്‍ പ്രത്യേകിച്ച് കുടുംബ ടൂറിസം, മാരാകിഷ്, ഫെസ്, ടാന്‍ജിയര്‍ തുടങ്ങിയ ചരിത്ര നഗരങ്ങളിലേക്കുള്ള ടൂറിസത്തിലും, ആഡംബര റിസോര്‍ട്ടുകളിലും സാംസ്‌കാരിക അനുഭവങ്ങളിലും സൗദി ടൂറിസ്റ്റുകളുടെ എണ്ണം ക്രമേണ വളര്‍ച്ച കൈവരിക്കുന്നു.

    മൊറോക്കോയിലെ ടൂറിസം മേഖല മൊത്തം ആഭ്യന്തരോല്‍പാദനത്തിന്റെ ഏകദേശം ഏഴു ശതമാനമാണ്. ടൂറിസം മേഖല മൊറോക്കോയില്‍ പ്രത്യക്ഷവും പരോക്ഷവുമായി പത്തു ലക്ഷത്തോളം തൊഴിലവസരങ്ങള്‍ നല്‍കുന്നു. വിദേശ നാണയത്തിന്റെ പ്രധാന സ്രോതസ്സ് കൂടിയാണ് ടൂറിസം. 2025 ല്‍ 1.8 കോടി വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനാണ് മൊറോക്കന്‍ സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ പ്രതീക്ഷകളെ മറികടക്കുന്ന ഫലങ്ങള്‍ കൈവരിക്കാനായി. വിദേശ ടൂറിസ്റ്റുകളുടെ എണ്ണം രണ്ടു കോടിയിലെത്താറായി. പത്ത് വര്‍ഷം മുമ്പത്തെ അപേക്ഷിച്ച് വിനോദസഞ്ചാരികള്‍ ഇരട്ടിയായി.

    ഏകദേശം രണ്ടു കോടി വിനോദസഞ്ചാരികളെ സ്വാഗതം ചെയ്യുന്നത് മൊറോക്കന്‍ ടൂറിസത്തിലെ ആഴത്തിലുള്ള പരിവര്‍ത്തനത്തെ പ്രതിഫലിപ്പിക്കുന്നതായി മൊറോക്കന്‍ ടൂറിസം മന്ത്രി ഫാത്തിമ സഹ്റ അമോര്‍ വ്യക്തമാക്കി. ഈ ഫലങ്ങള്‍ ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ 2.6 കോടി വിനോദസഞ്ചാരികളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തെ പിന്തുണക്കുന്നു. സ്‌പെയിനുമായും പോര്‍ച്ചുഗലുമായും ഫിഫ ലോകകപ്പ് സഹ-ആതിഥേയത്വം വഹിക്കാനുള്ള മൊറോക്കോയുടെ തയ്യാറെടുപ്പുകളുമായി ഈ ലക്ഷ്യം ഒത്തുപോകുന്നു.
    മൊറോക്കന്‍ ടൂറിസം മേഖല 2025 ജനുവരി മുതല്‍ നവംബര്‍ അവസാനം വരെ ഏകദേശം 124 ബില്യണ്‍ ദിര്‍ഹം (13.5 ബില്യണ്‍ ഡോളര്‍) വിദേശ കറന്‍സി രാജ്യത്തെത്തിച്ചു. ടൂറിസം മേഖലയില്‍ നിന്നുള്ള വിദേശ നാണ്യ വരുമാനത്തില്‍ 19 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. ഗള്‍ഫ് വിപണികളില്‍ നിന്ന്, പ്രത്യേകിച്ച് മേഖലയിലെ വിനോദസഞ്ചാരികളുടെ ഏറ്റവും പ്രധാനപ്പെട്ട ഉറവിട വിപണികളില്‍ ഒന്നായി മാറിയ സൗദി വിപണിയില്‍ നിന്ന് കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനായി ഈജിപ്തും മൊറോക്കോയും തങ്ങളുടെ മത്സരശേഷി വര്‍ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Egypt Morocco Saudi Travel
    Latest News
    അൽ ഹസ്സയിൽ നിര്യാതനായ റോയി വർഗീസിന്റെ മൃതദേഹം വെള്ളിയാഴ്ച രാവിലെ നാട്ടിലെത്തിക്കും
    05/02/2026
    അഹ്‌ലൻ റമദാൻ ഡോ: ഹുസൈൻ മടവൂരും ഉനൈസ് പാപ്പിനിശ്ശേരിയും ജിദ്ദയിൽ ഫെബ്രുവരി ആറിന്
    05/02/2026
    കൊയിലാണ്ടിക്കൂട്ടം ഗ്ലോബല്‍ കമ്മിറ്റിക്ക് പുതിയ നേതൃത്വം
    04/02/2026
    കരിപ്പൂരിൽനിന്ന് ജിദ്ദയിലേക്കും തിരിച്ചും പുതിയ വിമാന സർവീസ്, ആകാശ എയർ അടുത്ത മാസം 13 മുതൽ
    04/02/2026
    ഗാസയില്‍ ഇസ്രായില്‍ ആക്രമണങ്ങളില്‍ 21 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു
    04/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version