ജിദ്ദ – ജിദ്ദക്കു സമീപമുള്ള റാബിഗ് അണക്കെട്ടില്‍ രണ്ടു യുവാക്കളെ കാണാതായി. പ്രാദേശികമായി നിര്‍മിച്ച ബോട്ടില്‍ സഞ്ചരിക്കുന്നതിനിടെയാണ് മുപ്പതിനടുത്ത് പ്രായമുള്ള യുവാക്കളെ കഴിഞ്ഞ വ്യാഴാഴ്ച അണക്കെട്ടില്‍ കാണാതായത്. മണിക്കൂറുകള്‍ നീണ്ട തിരിച്ചിലിലൂടെ യുവാക്കള്‍ സഞ്ചരിച്ച ബോട്ട് അണക്കെട്ടില്‍ കണ്ടെത്തിയതായി യുവാക്കളില്‍ ഒരാളുടെ ബന്ധുവായ മുഹമ്മദ് അല്‍ബിലാദി പറഞ്ഞു. ഇരുവര്‍ക്കും വേണ്ടി ബന്ധപ്പെട്ട വകുപ്പുകള്‍ അണക്കെട്ടില്‍ തിരച്ചില്‍ തുടരുകയാണ്.
നിലവിലുള്ള ശ്രമങ്ങളെ പിന്തുണക്കാനായി രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്നും ജല രക്ഷാ സംഘങ്ങളുടെ എണ്ണം വര്‍ധിപ്പിക്കണമെന്നും തിരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ പ്രത്യേക ഉപകരണങ്ങളും സാങ്കേതികവിദ്യകളും ഉപയോഗിക്കണമെന്നും തിരച്ചിലുകളില്‍ പങ്കെടുക്കാന്‍ സന്നദ്ധപ്രവര്‍ത്തക സംഘങ്ങളെ ക്ഷണിക്കണമെന്നും കാണാതായവരുടെ കുടുംബങ്ങള്‍ ആവശ്യപ്പെടുന്നതായി മുഹമ്മദ് അല്‍ബിലാദി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



