ജിദ്ദ– കഴിഞ്ഞ വര്‍ഷം സൗദിയില്‍ അഞ്ചു ലക്ഷത്തോളം സ്ഥാപനങ്ങള്‍ക്ക് കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനുകള്‍ അനുവദിച്ചതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമായി 4,86,000 ലേറെ കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനുകളാണ് കഴിഞ്ഞ കൊല്ലം അനുവദിച്ചത്. ഇതോടെ മൊത്തം സജീവ രജിസ്‌ട്രേഷനുകളുടെ എണ്ണം 18 ലക്ഷത്തിലധികമായി. 2025 ല്‍ കമ്പനികള്‍ക്ക് നല്‍കിയ കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനുകളില്‍ 20 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം കമ്പനികള്‍ക്ക് 1,92,000 പുതിയ രജിസ്‌ട്രേഷനുകള്‍ നല്‍കി.
വാഗ്ദാന മേഖലകളില്‍ മൊത്തം കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനുകളില്‍ വലിയ വളര്‍ച്ച രേഖപ്പെടുത്തി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയില്‍ 34 ശതമാനവും വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്. ഇതോടെ എ.ഐ മേഖലയില്‍ കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനുകള്‍ 19,042 ആയി ഉയര്‍ന്നു. ടൂറിസം, ട്രാവല്‍ ഏജന്‍സി മേഖലയില്‍ 31 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. ഈ മേഖലയില്‍ ആകെ 10,665 കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനുകളുണ്ട്. വെര്‍ച്വല്‍, ഓഗ്മെന്റഡ് റിയാലിറ്റി ടെക്‌നോളജി മേഖലയില്‍ 29 ശതമാനം വളര്‍ച്ചയുണ്ടായി. ഈ മേഖലയില്‍ ആകെ 11,725 സ്ഥാപനങ്ങള്‍ കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനുകള്‍ നേടിയിട്ടുണ്ട്. സൈബര്‍ സുരക്ഷാ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ച കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനുകള്‍ 27 ശതമാനം തോതില്‍ വര്‍ധിച്ച് 9,766 ല്‍ എത്തി. ഇലക്‌ട്രോണിക് ഗെയിംസ് വ്യവസായ മേഖലയില്‍ കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനുകള്‍ 27 ശതമാനം തോതില്‍ വര്‍ധിച്ചു. കഴിഞ്ഞ വര്‍ഷാവസാനത്തോടെ ഈ മേഖലയില്‍ 841 സ്ഥാപനങ്ങള്‍ കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനുകള്‍ നേടിയിട്ടുണ്ട്.
വാഹന ചാര്‍ജിംഗ് സ്റ്റേഷന്‍ മേഖല 26 ശതമാനം വളര്‍ച്ച കൈവരിച്ചു. ഈ മേഖലയില്‍ 4,313 കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനുകളുണ്ട്. അമ്യൂസ്മെന്റ് പാര്‍ക്ക്, ഗെയിം മേഖലയില്‍ കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനുകള്‍ 20 ശതമാനം തോതില്‍ വര്‍ധിച്ച് 8,376 ല്‍ എത്തി. ഇ-കൊമേഴ്സ് മേഖലയില്‍ കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനുകള്‍ ഒമ്പതു ശതമാനം തോതില്‍ വര്‍ധിച്ചു. കഴിഞ്ഞ വര്‍ഷാവസാനത്തോടെ ഈ മേഖലയില്‍ ആകെ 43,854 സ്ഥാപനങ്ങള്‍ കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനുകള്‍ നേടിയിട്ടുണ്ട്.



