റിയാദ് – ഗ്രാന്‍ഡ് മാസ്റ്റര്‍ ഡോക്ടര്‍ ജിഎസ് പ്രദീപ് നയിച്ച ‘റിയാദ് ജീനിയസ് 2024’ന്റെ വിജയിയായ നിവ്യ സിംനേഷ് വീട്ടമ്മയായ കുടുംബിനിയാണ്. കണ്ണൂര്‍ തലശ്ശേരി വടക്കുമ്പാട് വാട്ടര്‍ അതോറിറ്റി ജീവനക്കാരനായിരുന്ന സുദിനം വീട്ടില്‍ ടികെ ദിനേശന്, കെ സുഷമ ദമ്പതികളുടെ മകളായ നിവ്യ സിംനേഷ് കഴിഞ്ഞ എട്ട് വര്‍ഷമായി ജീവിത പങ്കാളിയായ സിംനേഷ് വയനാനൊപ്പം റിയാദിലാണ് താമസം.
ബിടെക് ബിരുദമുള്ള നിവ്യക്ക്, പി എസ് സി പരീക്ഷക്കായി തയ്യാറെടുക്കുന്നത്തിന്റെ ഭാഗമായി നടത്തിയ നിരവധി റഫറന്‍സുകളാണ് മത്സരത്തില്‍ പങ്കെടുക്കാന്‍ പ്രചോദനമായത്. നാട്ടില്‍ പഠനകാലത്ത് നിരവധി ക്വിസ് മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ടെങ്കിലും ഇത്തരം ഒരു മെഗാ ഷോയില്‍ ആദ്യമായാണ് മാറ്റുരക്കുന്നത്. ഗ്രാന്‍ഡ്മാസ്റ്ററുടെ പരിപാടികള്‍ നിരന്തരം കൗതുകത്തോടെ വീക്ഷിക്കാറുണ്ടെങ്കിലും ജീവിതത്തില്‍ ഇത്തരം ഒരു അവസരം കിട്ടുമെന്ന് കരുതിയിരുന്നില്ല. കേളി ഈ ഒരു പരിപാടി നടത്തുന്നു എന്നറിഞ്ഞതില്‍ പിന്നെ പങ്കെടുക്കണമെന്ന് നിശ്ചയിച്ചു. തുടര്‍ന്ന് അദ്ദേഹത്തിന്റെ കഴിഞ്ഞു പോയ നിരവധി മത്സരങ്ങള്‍ വീണ്ടും കാണാന്‍ ശ്രമിച്ചു. ചോദ്യങ്ങളുടെ രീതികള്‍ ഉത്തരത്തിലേക്ക് എത്തുന്നതിനുള്ള അദ്ദേഹത്തിന്റെ വഴികള്‍ എന്നിവ ശ്രദ്ധിച്ചു. അതെല്ലാം മത്സരത്തില്‍ പങ്കെടുക്കുന്നതിന്ന് ആവേശം നല്കി.
ആദ്യ റൗണ്ട് കഴിഞ്ഞപ്പോഴും ഫൈനല്‍ റൗണ്ടില്‍ പ്രവേശിക്കുമെന്ന് കരുതിയതല്ലെന്ന് നിവ്യ പറഞ്ഞു. മുന്നൂറിന് മേല്‍ മത്സരാര്ഥികളില് നിന്നും ഫൈനലില്‍ പ്രവേശിപ്പിച്ചപ്പോള്‍ തന്നെ ഗ്രാന്മാസ്റ്റാരോടൊപ്പം മത്സരിക്കാനായി എന്ന സന്തോഷം ഉണ്ടായിരുന്നു. ഫൈനല്‍ റൗണ്ടിന് മുമ്പ് വരെ പിന്നിലായിരുന്നെങ്കിലും അവസാന റൗണ്ടില്‍ മുന്നിലെത്താനായി.
ജീവിത പങ്കാളിയായ ധര്‍മ്മടം മേലൂര്‍ സ്വദേശി സിംനേഷ് കഴിഞ്ഞ 12 വര്‍ഷമായി റിയാദിലെ ഒരു സ്വകാര്യ സ്ഥാപത്തില്‍ ഐടി ആപ്ലിക്കേഷന്‍ മാനേജരായി ജോലി ചെയ്യുന്നു. ദേവാംഗി, സാരംഗി എന്നിവര്‍ മക്കളാണ്. ഏക സഹോദരന് നിപുണ്‍ ദിനേശന് തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ സോഫ്റ്റ്വെയര് എഞ്ചിനീയറായി ജോലി ചെയ്യുന്നു. നിവ്യക്ക് കിട്ടിയ അവാര്‍ഡ് തുകയുടെ ഒരുഭാഗം കേളി നാട്ടില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ‘ഹൃദയപൂര്‍വം കേളി’ പൊതിച്ചോര്‍ പദ്ധതിയിലേക്കും, ഒരുഭാഗം നാട്ടിലെ വയനശാലക്ക് സംഭാവനയായി നല്‍കുമെന്നും അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group