മാഞ്ചസ്റ്റർ– ഇംഗ്ലീഷ് പ്രീമിയർ ലീഗ് 17-ാം റൗണ്ട് മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് പരാജയം. ആസ്റ്റൺ വില്ലയുമായി ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ചെകുത്താന്മാർ പരാജയപ്പെട്ടത്. വില്ലക്ക് വേണ്ടി രണ്ടു ഗോളുകളും നേടിയത് എലിയറ്റ് റോജേഴ്സാണ്. യുണൈറ്റഡിന് വേണ്ടി മാത്യൂസ് കുൻഹയുമാണ് വല കുലുക്കിയത്.
മത്സരത്തിന്റെ തുടക്കം മുതൽ ഇരു ടീമുകളും ആക്രമ ശൈലിയിലാണ് പന്ത് തട്ടിയത്. 45-ാം മിനുറ്റിൽ യുണൈറ്റഡ് പ്രതിരോധ താരങ്ങളെയും ഗോൾ കീപ്പറെയും കാഴ്ചക്കാരാക്കി റോജേഴസിന്റെ ബൂട്ടിൽ നിന്നും ഗോൾ പിറന്നതോടെ വില്ല മുന്നിലെത്തി. എന്നാൽ ഒന്നാം പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് കുൻഹ ചെകുത്താന്മാരെ ഒപ്പം എത്തിച്ചു. 57-ാം മിനുറ്റിൽ റോജേഴസിന്റെ ബൂട്ടിൽ നിന്നും വില്ല വിജയം ഉറപ്പിച്ചു.
ഈ വിജയത്തോടെ ആസ്റ്റൺ വില്ല തുടർച്ചയായ പത്തു മത്സരങ്ങളിൽ വിജയം കരസ്ഥമാക്കി മുന്നേറുകയാണ്. പ്രീമിയർ ലീഗൽ തുടർച്ചയായി ഏഴ് വിജയവുമായി 36 പോയിന്റ് ഉള്ള വില്ല ആർസണൽ, മാഞ്ചസ്റ്റർ സിറ്റി എന്നിവയ പിറകെ മൂന്നാമതാണ്. 26 പോയിന്റ് മാത്രമുള്ള യുണൈറ്റഡ് ഏഴാം സ്ഥാനത്തുമാണ്.



