അൽ ബഹ– രിസാല സ്റ്റഡി സർക്കിൾ കലാലയം സാംസ്കാരിക വേദി സംഘടിപ്പിച്ച പതിനഞ്ചാമത് അൽ ബഹ പ്രവാസി സാഹിത്യോത്സവ് സമാപിച്ചു. മൂന്ന് സെക്ടറുകളിൽ നിന്നായി നിരവധി മത്സരാർത്ഥികൾ പങ്കെടുത്തു. ബഹ സെക്ടർ 65 പോയൻ്റ് നേടി ഒന്നാം സ്ഥാനവും നാൽപത്തി അഞ്ച് പോയൻ്റ് നേടി ബൽജൂർഷി സെക്ടർ രണ്ടാം സ്ഥാനവും തിഹാമ സെക്ടർ 39 പോയിൻ്റ് നേടി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കലാ പ്രതിഭയായി ബഹ സെക്ടറിലെ ഫാത്തിമ സനയും സർഗ പ്രതിഭയായി ഷെസ എന്നിവരെയും തെരഞ്ഞെടുത്തു.
സമാപന സമ്മേളനം ബഷീർ നൂറാനി ഉദ്ഘാടനം ചെയ്തു സന്ദേശ പ്രഭാഷണം മൻസൂർ ചുണ്ടമ്പറ്റയും നിർവഹിച്ചു. അൻസാർ സംസ കൊടുങ്ങല്ലൂർ, അനീസ് ചെമ്മാട്, ഫൈറൂസ് വെള്ളില, ഇർഷാദ് കടമ്പോട്, മജീദ് അകീക്, അബ്ദുല്ല മംഗലാപുരം, സിദ്ദീഖ് ബൽജൂർഷി റഫീഖ് മേൽമുറി എന്നിവർ സംസാരിച്ചു. ഷറഫുദ്ദീൻ സൈനി സ്വാഗതവും ഇല്യാസ് ചെട്ടിപ്പടി നന്ദിയും പറഞ്ഞു.



