ഷാര്‍ജ– ഷാര്‍ജ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ വൈദ്യുതാഘാതമേറ്റ് രണ്ട് പേര്‍ മരിച്ചു. സംഭവത്തെ കുറിച്ച് ഷാര്‍ജ പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരം ലഭിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി ഫോറന്‍സിക് ലബോറട്ടറിയിലേക്ക് മാറ്റി. അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ഷാര്‍ജ പോലീസ് വ്യക്തമാക്കി.
കനത്ത മഴയും ഇടിമിന്നലും കാരണം പ്രദേശത്ത് വൈദ്യുതി തടസ്സവും അനുഭവപ്പെട്ടതിനെ തുടർന്ന് അധികൃതര്‍ വേഗത്തില്‍ പ്രവര്‍ത്തിച്ച് വൈദ്യുതി പൂര്‍ണമായും പുനഃസ്ഥാപിച്ചു. വൈദ്യുതി ഇന്‍സ്റ്റാളേഷനുകള്‍ക്ക് ചുറ്റും, പ്രത്യേകിച്ച് പ്രതികൂല കാലാവസ്ഥയില്‍, ജാഗ്രത പാലിക്കണമെന്നും സുരക്ഷിതമല്ലാത്ത സാഹചര്യങ്ങള്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും വ്യാവസായിക മേഖലകളിലെ താമസക്കാരോടും തൊഴിലാളികളോടും പോലീസ് അഭ്യര്‍ഥിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



