എടവണ്ണ: കേരളത്തിലെ ഇസ്ലാഹി നവോത്ഥാന മുന്നേറ്റത്തിന് ആശയപരമായ വ്യക്തത ബോധ്യപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ കാലം തേടുന്ന ഇസ്ലാഹ് എന്ന സന്ദേശ വ്യമായി കെ.എൻ.എം മർകസുദ്ദഅവ സംസ്ഥാനത്തൊട്ടുക്കും പ്രചാരണം നടത്തും. മൂന്നു മാസം നീണ്ടു നിലക്കുന്ന പ്രചാരണ പ്രവർത്തനങ്ങളുടെ രൂപ രേഖ പന്തലിങ്ങൽ സേഫ് കാമ്പസിൽ നടന്ന കെ.എൻ.എം മർകസുദഅവ സംസ്ഥാന ലീഡേഴ്സ് അസംബ്ലി അംഗീകരിച്ചു.
പ്രചാരണത്തിൻ്റെ സംസ്ഥാന തല ഉദ്ഘാടനം മെയ് 4ന് ശനിയാഴ്ച കാസർകോട്ട് നടക്കും. തുടർന്ന് സംസ്ഥാന സംസ്ഥാനത്തെ രണ്ടായിരത്തോളം കേന്ദ്രങ്ങളിൽ സന്ദേശ വിനിമയ സൗഹൃദ മുറ്റം പരിപാടികൾ സംഘടിപ്പിക്കും. ജില്ലാ, മണ്ഡലം തലങ്ങളിൽ സെമിനാറുകൾ സർഗസംഗമങ്ങൾ, ചർച്ചാ വേദികൾ, സ്നേഹ സംഗമങ്ങൾ, ബഹുജന ബോധവത്കരണ വ്യക്തി സമ്പർക്ക പരിപാടികൾ തുടങ്ങിയവ സംഘടിപ്പിക്കും.
നവയാഥാസ്ഥിതികതക്കും അനുഷ്ഠാന തീവ്രവാദത്തിനും അന്ധവിശ്വാസങ്ങൾക്കും നവ ലിബറലിസത്തിനുമെതിരിൽ സാമൂഹ്യ മുന്നേറ്റം ലക്ഷ്യം വെച്ച് ഗ്രാമങ്ങൾ തോറും പ്രഭാഷണ പരിപാടികളും സംഘടിപ്പിക്കും. കെ.എൻ.എം മർകസുദ അവ സംസ്ഥാന ജന:സെക്രട്ടറി സി.പി ഉമർ സുല്ലമി സ്റ്റേറ്റ് ലീഡേഴ്സ് അസംബ്ലി ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് ഡോ. ഇ.കെ അഹ്മദ് കുട്ടി അദ്ധ്യക്ഷത വഹിച്ചു.
എൻ.എം അബ്ദുൽ ജലിൽ, എം.അഹമ്മദ് കുട്ടി മദനി,അഡ്വ.പി. മുഹമ്മദ് ഹനീഫ,കെ.പി അബ്ദുറഹ്മാൻ സുല്ലമി, പ്രഫ. കെ.പി സകരിയ്യ, സി.മമ്മു കോട്ടക്കൽ, ഡോ. ഐ.പി അബ്ദുസ്സലാം, എം.ടി മനാഫ്,ഡോ. അനസ് കടലുണ്ടി,ഡോ. ജാബിർ അമാനി,ബി.പി.എ ഗഫൂർ, കെ.എ സുബൈർ, സുഹൈൽ സാബിർ സഹൽ മുട്ടിൽ,റുഖ്സാന വാഴക്കാട്, ആദിൽ നസീഫ്, ശരീഫ് കോട്ടക്കൽ,ജുവൈരിയ്യ ടീച്ചർ,സി.എം സനിയ്യ, ഫഹീം പി.എൻ, യഹിയാ മുബാറക്, ജിസാർ ഇട്ടോളി, ബുൾറ നജാത്തിയ്യ, ജസിൻ നജീബ് പങ്കെടുത്തു.