അബഹ – സുരക്ഷാ സൈനികരെ കൊലപ്പെടുത്തിയ ഭീകരന്റെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിദേശ ഭീകര സംഘടനയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും സുരക്ഷാ സൈനികരെ കൊലപ്പെടുത്തുകയും ഭീകരപ്രവര്‍ത്തനങ്ങള്‍ക്കും ഭീകരാക്രമണങ്ങള്‍ക്കും സാമ്പത്തിക സഹായം നല്‍കുകയും ചെയ്ത യെമനി പൗരന്‍ ഖാബൂസ് സഈദ് താലിബ് അല്‍കുഥൈരിക്ക് അസീര്‍ പ്രവിശ്യയിലാണ് ഇന്ന് ശിക്ഷ നടപ്പാക്കിയത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



