അൽ അഹ്സ: മൂന്ന് പതിറ്റാണ്ടിലധികമായി സൗദിയിലെ അൽ അഹ്സയിൽ പ്രവാസ ജീവിതം നയിക്കുന്ന തിരുവനന്തപുരം പോത്തൻകോട് കൊയ്ത്തൂർകോണം സ്വദേശി അബ്ദുൽ സലീം ഹ്യദയാഘാതം മൂലം നിര്യാതനായി. അൽ ഹസയിലെ ജാഫർ ഹോസ്പിറ്റലിൽ വെച്ചാണ് മരണം സംഭവിച്ചത്. ഒ.ഐ.സി.സി അൽ അഹ്സ കമ്മിറ്റി എക്സിക്യൂട്ടീവ് മെമ്പറും, സാമൂഹ്യ സാംസ്കാരിക രംഗത്തെ നിറ സാന്നിധ്യവുമായിരുന്നു അബ്ദുൽ സലീം. മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതിനുള്ള നിയമ നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ അൽ അഹ്സ ഒ ഐ സി സി പ്രവർത്തകർ രംഗത്തുണ്ട്. ഭാര്യ ഹസീന. മക്കൾ- ഹാരിസ്, സുബ്ഹാന
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



