Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, April 21
    Breaking:
    • സൗദി അറേബ്യയിൽ ഡെലിവറി മേഖലയിൽ കുതിച്ചുചാട്ടം: ആദ്യ പാദത്തിൽ 49 ശതമാനം വളർച്ച
    • തൃശ്ശൂർ വെടിക്കെട്ട് ദുരന്തം: അനുശോചനവുമായി പ്രധാനമന്ത്രി; മരിച്ചവർക്ക് ധനസഹായം പ്രഖ്യാപിച്ചു
    • ബലാത്സംഗം, മോഷണം, മയക്കുമരുന്ന് കടത്ത്: സൗദിയിൽ നാല് പ്രവാസികളുടെ വധശിക്ഷ നടപ്പാക്കി
    • യുഎഇയിലെ ഇന്ത്യൻ പാസ്പോർട്ട്, വിസാ സേവനങ്ങളുടെ കരാർ ഇനി അൽഹിന്ദ് ടൂർസ് ആന്റ് ട്രാവൽസ് വഴി ലഭ്യമാകും
    • മകന്റെ വിവാഹം കഴിഞ്ഞ് മടങ്ങിയതിന് പിന്നാലെ വിയോഗം; തളിപ്പറമ്പ് സ്വദേശി മക്കയിൽ അന്തരിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    ബസുകളുടെയും ട്രക്കുകളുടെയും ഭാഗത്തുള്ള നിയമലംഘനങ്ങള്‍ ഓട്ടോമാറ്റിക് രീതിയില്‍ നിരീക്ഷിക്കാന്‍ തുടങ്ങി

    ബഷീർ ചുള്ളിയോട്By ബഷീർ ചുള്ളിയോട്21/04/2024 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ – സൗദിയില്‍ ബസുകളുടെയും ട്രക്കുകളുടെയും ഭാഗത്തുള്ള നിയമ ലംഘനങ്ങള്‍ ഓട്ടോമാറ്റിക് രീതിയില്‍ നിരീക്ഷിച്ച് കണ്ടെത്തി പിഴ ചുമത്തുന്ന സംവിധാനം ഇന്നു പുലര്‍ച്ചെ മുതല്‍ പ്രാബല്യത്തില്‍വന്നു. ചരക്ക് നീക്ക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ട്രക്കുകള്‍, വാടകക്ക് നല്‍കുന്ന ലോറികള്‍, അന്താരാഷ്ട്ര സര്‍വീസുകള്‍ നടത്തുന്ന ബസുകള്‍, വാടകക്ക് നല്‍കുന്ന ബസുകള്‍ എന്നിവയുടെ ഭാഗത്തുള്ള നിയമ ലംഘനങ്ങളാണ് ഓട്ടോമാറ്റിക് രീതിയില്‍ കണ്ടെത്തി രജിസ്റ്റര്‍ ചെയ്ത് പിഴ ചുമത്തുന്നത്. ഓപ്പറേറ്റിംഗ് കാര്‍ഡ് നേടാതെ ബസുകളും ലോറികളും പ്രവര്‍ത്തിപ്പിക്കല്‍, കാലാവധി തീര്‍ന്ന ഓപ്പറേറ്റിംഗ് കാര്‍ഡ് ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കല്‍, നിശ്ചിത പ്രവര്‍ത്തന കാലാവധി അവസാനിച്ച ബസുകള്‍ സര്‍വീസിന് ഉപയോഗിക്കല്‍ എന്നീ നിയമ ലംഘനങ്ങളാണ് ഓട്ടോമാറ്റിക് രീതിയില്‍ കണ്ടെത്തി രജിസ്റ്റര്‍ ചെയ്യുന്നത്.
    ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റിയുടെ അധികാര പരിധിയില്‍ വരുന്ന, വാഹനങ്ങളുടെ ഭാഗത്തുള്ള നിയമ ലംഘനങ്ങള്‍ ഓട്ടോമാറ്റിക് രീതിയില്‍ നിരീക്ഷിച്ച് കണ്ടെത്തി പിഴ ചുമത്തുന്ന സംവിധാനം മൂന്നു ഘട്ടമായി നടപ്പാക്കാന്‍ അതോറിറ്റി നേരത്തെ തീരുമാനിച്ചിരുന്നു. ഇതുപ്രകാരം 2022 മാര്‍ച്ച് 13 ന് നിലവില്‍വന്ന ആദ്യ ഘട്ടത്തില്‍ ടാക്‌സി കാറുകളുടെ ഭാഗത്തുള്ള നിയമ ലംഘനങ്ങളാണ് ഓട്ടോമാറ്റിക് രീതിയില്‍ നിരീക്ഷിക്കാന്‍ തുടങ്ങിയത്. 2023 ഫെബ്രുവരി ഒന്നു മുതല്‍ സ്‌കൂള്‍ ബസുകളും പദ്ധതി പരിധിയിലാക്കി. ഇന്നു മുതല്‍ പ്രാബല്യത്തില്‍വന്ന മൂന്നാം ഘട്ടത്തില്‍ ലോറികള്‍ക്കും ബസുകള്‍ക്കുമാണ് പദ്ധതി ബാധകമാക്കിയത്.
    ബസുകളുടെയും ലോറികളുടെയും ഭാഗത്തുള്ള നിയമ ലംഘനങ്ങള്‍ ഓട്ടോമാറ്റിക് രീതിയില്‍ നിരീക്ഷിച്ച് കണ്ടെത്തി പിഴ ചുമത്തുന്നത് പൊതുജന സുരക്ഷ കാത്തുസൂക്ഷിക്കാനും ഗതാഗത സുരക്ഷ വര്‍ധിപ്പിക്കാനും ഗുണനിലവാരവും നിയമപാലന തോതും മെച്ചപ്പെടുത്താനും ദേശീയ ഗതാഗത, ലോജിസ്റ്റിക് സര്‍വീസ് തന്ത്രം ലക്ഷ്യങ്ങള്‍ കൈവരിക്കാനും ബസുകളും ട്രക്കുകളും സാങ്കേതിക വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും സഹായിക്കുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    സൗദി അറേബ്യയിൽ ഡെലിവറി മേഖലയിൽ കുതിച്ചുചാട്ടം: ആദ്യ പാദത്തിൽ 49 ശതമാനം വളർച്ച
    21/04/2026
    തൃശ്ശൂർ വെടിക്കെട്ട് ദുരന്തം: അനുശോചനവുമായി പ്രധാനമന്ത്രി; മരിച്ചവർക്ക് ധനസഹായം പ്രഖ്യാപിച്ചു
    21/04/2026
    ബലാത്സംഗം, മോഷണം, മയക്കുമരുന്ന് കടത്ത്: സൗദിയിൽ നാല് പ്രവാസികളുടെ വധശിക്ഷ നടപ്പാക്കി
    21/04/2026
    യുഎഇയിലെ ഇന്ത്യൻ പാസ്പോർട്ട്, വിസാ സേവനങ്ങളുടെ കരാർ ഇനി അൽഹിന്ദ് ടൂർസ് ആന്റ് ട്രാവൽസ് വഴി ലഭ്യമാകും
    21/04/2026
    മകന്റെ വിവാഹം കഴിഞ്ഞ് മടങ്ങിയതിന് പിന്നാലെ വിയോഗം; തളിപ്പറമ്പ് സ്വദേശി മക്കയിൽ അന്തരിച്ചു
    21/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version