ദോഹ – ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിയുടെ ഏഷ്യന്‍ പര്യടനത്തിന് തുടക്കം. ഔദ്യോഗിക പര്യടനത്തിന്റെ ഭാഗമായി ഇന്നലെ ഖത്തര്‍ അമീര്‍ ഫിലിപ്പൈന്‍സിന്റെ തലസ്ഥാനമായ മനിലയിലെത്തി. മനില മഹാര്‍ലിക പ്രസിഡന്‍ഷ്യല്‍ എയര്‍പോര്‍ട്ടിലെത്തിയ ഖത്തര്‍ അമീറിനെ ഊര്‍ജ മന്ത്രി റഫായേല്‍ പെര്‍പെറ്റോ ലോറ്റില്ല, ഫിലിപ്പൈന്‍സിലെ ഖത്തര്‍ അംബാസഡര്‍ അഹ്മദ് ബിന്‍ സഅദ് അല്‍ഹുമൈദി, ഖത്തറിലെ ഫിലിപ്പൈന്‍സ് അംബാസഡര്‍ ലിലിബെത്ത് വെലാസ്‌കൊ പ്യൂനോ എന്നിവരും ഫിലിപ്പൈന്‍സ് ഗവണ്‍മെന്റിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ഖത്തര്‍ എംബസി അംഗങ്ങളും ചേര്‍ന്ന് സ്വീകരിച്ചു.
ഫിലിപ്പൈന്‍സ് സന്ദര്‍ശനം പൂര്‍ത്തിയാക്കി ഖത്തര്‍ അമീര്‍ ബംഗ്ലാദേശും നേപ്പാളും സന്ദര്‍ശിക്കും. ശൈഖ് തമീമിന്റെ സന്ദര്‍ശനത്തിനിടെ ഫിലിപ്പൈന്‍സുമായും ബംഗ്ലാദേശുമായും നേപ്പാളുമായും വിവിധ മേഖലകളില്‍ സഹകരണ കരാറുകളും ധാരണാപത്രങ്ങളും ഒപ്പുവെക്കും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group