ദോഹ– ഫിഫ അറബ് 2025 ഗ്രൂപ്പ് റൗണ്ട് മത്സരങ്ങൾ ഇന്ന് അവസാനിക്കും. ഇന്ന് ഖത്തർ മണ്ണിൽ സി,ഡി ഗ്രൂപ്പുകളിലായി അരങ്ങേറുന്നത് നാലു മത്സരങ്ങളാണ്.
ഗ്രൂപ്പ് സിയിൽ ഇന്ന് യുഎഇ കുവൈത്തിനെയും, ജോർദാൻ ഈജിപ്തിനെയും നേരിടും. രണ്ടു മത്സരങ്ങളും ഇന്ത്യൻ സമയം രാത്രി എട്ടു മണിക്ക് ( സൗദി / ഖത്തർ – 5:30 PM) ആണ്. ക്വാർട്ടറിലേക്ക് ഇടം നേടുക എന്നാ ലക്ഷ്യത്തോടെയാണ് കുവൈത്തും യുഎഇ യും അൽ ബെയത് സ്റ്റേഡിയത്തിൽ ഇറങ്ങുന്നത്. ജോർദാനിനെതിരെ ഈജിപ്ത് വിജയിക്കാതിരുന്നാൽ കുവൈത്ത് – യുഎഇ മത്സരത്തിലെ വിജയികൾ അവസാന എട്ടിലേക്ക് മുന്നേറും. ആറ് പോയിന്റുമായി ജോർദാൻ അവസാനം എട്ടിലേക്ക് ഇടം ഉറപ്പിച്ചിട്ടുണ്ടെങ്കിലും ഈജിപ്തിന് കടക്കാൻ വിജയം അനിവാര്യമാണ്. മത്സരം സമനിലയായാൽ കുവൈത്ത് – യുഎഇ മത്സരവും സമനില ആയാൽ മാത്രമേ ഈജിപ്തിന് മുന്നേറാൻ സാധിക്കും.
ഗ്രൂപ്പ് ഡിലെ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ അൾജീരിയ ഇറാഖിനെയും, ബഹ്റൈൻ സുഡാനിനെയും നേരിടും.രണ്ടു മത്സരങ്ങളും ഇന്ത്യൻ സമയം രാത്രി പത്തു മണിക്ക് ( സൗദി / ഖത്തർ – 8:00 PM) ആണ്. അൾജീരിയക്കെതിരെ ബൂട്ട് കെട്ടുന്ന ഇറാഖ് ക്വാർട്ടർ ഫൈനൽ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. മത്സരം സമനിലയായാൽ നിലവിലെ ചാമ്പ്യന്മാരും അവസാനം എട്ടിലെ സ്ഥാനം ഉറപ്പിക്കും.
ബഹ്റൈൻ പുറത്താവൽ ഉറപ്പിച്ചിട്ടുണ്ടെങ്കിലും സുഡാനിന് നേരിയ നേരിയ സാധ്യതകൾ ഉണ്ട്. ബഹ്റൈനിനെതിരെ വലിയ ഗോൾ വ്യത്യാസത്തിൽ വിജയിക്കുകയും അൾജീരിയ വലിയ ഗോൾ വ്യത്യാസത്തിൽ പരാജയപ്പെടുകയും വേണം. സുഡാൻ വിജയിക്കുന്നത് എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ആണെങ്കിൽ അൾജീരിയ കുറഞ്ഞത് നാലു ഗോളിന് എങ്കിലും പരാജയപ്പെടണം.



