ദമ്മാം: പ്രവാസി വെൽഫെയർ ദമ്മാം റീജിയണൽ കമ്മറ്റി വെൽഫെയർ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
ദമാം കിംഗ് ഫഹദ് സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ രാവിലെ 8.30 മുതൽ വൈകുന്നേരം 3.30 വരെ നടന്ന ക്യാമ്പിൽ മലയാളികൾക്ക് പുറമെ ഇതര സംസ്ഥാനത്തു നിന്നുള്ളവരും, ദമ്മാം സൈക്കിൾ ക്ലബ് അംഗങ്ങളൾ, സ്ത്രീകളുമടക്കം നൂറ്റി അമ്പതോളം ആളുകൾ രക്തം നൽകാൻ എത്തി. കിംഗ് ഫഹദ് ആശുപത്രി അധികൃതർ അടിയന്തര ആവശ്യം അറിയിച്ചതിനെ തുടർന്നാണ് ക്യാമ്പ് ഒരുക്കിയത്.

കിംഗ് ഫഹദ് ആശുപത്രി മെഡിക്കൽ വിഭാഗത്തിലെ അഹ്മദ് സാലിഹ് മൻസൂർ, ഡോ. ഉസാമ അൽഗാംദി, പ്രവാസി റീജീയണൽ പ്രസിഡന്റ് അബ്ദുറഹീം തീരൂർക്കാട് , ബ്ലഡ് ഡോണർ കൺവീനർ സലീം കണ്ണൂർ,
വെൽവെയർ വിഭാഗം കൺവീനർ ജംഷാദ് കണ്ണൂർ, സെക്രട്ടറി റഊഫ് ചാവക്കാട്, റീജീയണൽ-ജില്ലാ ഭാരവാഹികളായ, ആഷിഫ് കൊല്ലം, ഷക്കീർ ബിലാവിനകത്ത്, സമീയുള്ള കൊടുങ്ങല്ലൂർ, ജമാൽ പയ്യന്നൂർ, അബ്ദുൽ ഖാദർ, നാസ്സർ വെള്ളിയത്ത്, തൻസീം കണ്ണൂർ, അബ്ദുള്ള സൈഫുദ്ധീൻ, അയ്മൻ സഈദ്,ഷരീഫ് കൊച്ചി, ഷമീം പാപ്പിനിശ്ശേരി, മുഹ്‌സിൻ ആറ്റശ്ശേരി, എന്നിവർ നേതൃത്വം നൽകി.