അബൂദാബി – യുഎഇയിലെ താഴെക്കോട്ടുകാരുടെ കൂട്ടായ്മയായ താഴെക്കോട് എക്സ്പാട്രീയേറ്റ്സ് കൾച്ചറൽ കമ്മിറ്റി (TECC) യുഎഇ ദേശീയ ദിനാഘോഷവും അംഗങ്ങളുടെ കൂട്ടായ്മയും സംഘടിപ്പിച്ചു.
അബൂദാബി കെ എഫ് സി പാർക്കിൽ നടന്ന ‘സൗഹൃദം- സീസൺ10’ ൽ യുഎഇയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി പേരാണ് പങ്കെടുത്തത്. കുട്ടികളുടെയും
മുതിർന്നവരുടെയും വിവിധ കലാ-കായിക -വിനോദ പരിപാടികളും അരങ്ങേറി.
ഉമ്മർ നാലകത്തിൻ്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ റഫീഖ് പുലിക്കട, കരിം താഴെക്കോട്, ഷരീഫ് സി.കെ, കുഞ്ഞുണ്ണി പി.കെ എന്നിവർ സംസാരിച്ചു. നിസാർ.വി, അബ്ദു, ജാഫർ എ. പി, അസൈനാർ തുടങ്ങിയവർ നേതൃത്വം നൽകി.
വിവിധ പരിപാടികളിലെ വിജയികൾക്കുള്ള സമ്മാന വിതരണവും നടന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



