വാഷിംഗ്ടൺ ഡിഡി – അമേരിക്കയിലെ ഉയർന്ന ജീവിതച്ചെലവിന് (Affordability Crisis) പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ കുറ്റപ്പെടുത്തി വോട്ടർമാർ. പോളിറ്റിക്കോ സർവേയാണ് ഇത്തരമൊരു റിപ്പോർട്ട് പുറത്തുവിട്ടത്. യുഎസിലെ ജീവിതച്ചിലവ് കഴിഞ്ഞ കാലങ്ങളേക്കാൾ ഏറ്റവും മോശമായ അവസ്ഥയിലാണെന്ന് 46 ശതമാനം അമേരിക്കകാർ അഭിപ്രായപ്പെട്ടു. 2024ൽ ട്രംപിന് വോട്ട് ചെയ്ത 37 ശതമാനം പേരും ഇതേ അഭിപ്രായക്കാരാണ്. ഈ പ്രതിസന്ധിയുടെ ഉത്തരവാദിത്തം ട്രംപിനാണെന്നും 46 ശതമാനം ആളുകൾ പറയുന്നു. അടുത്ത വർഷം നടക്കാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയെ ഇത് പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



