മാഞ്ചസ്റ്റർ– ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ 14-ാം റൗണ്ടിൽ സമനിലയിൽ കുരുങ്ങി മാഞ്ചസ്റ്റർ യുണൈറ്റഡ്. സ്വന്തം തട്ടകമായ ഓൾഡ് ട്രാഫോഡിൽ നടന്ന മത്സരത്തിൽ തരംതാഴ്ത്തൽ ഭീഷണി നേരിടുന്ന വെസ്റ്റ്ഹാം യുണൈറ്റഡാണ് ചെകുത്താന്മാരെ സമനിലയിൽ തളച്ചത് (1-1). ഗോൾ രഹിത സമനിലയായ ഒന്നാം പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് രണ്ടു ഗോളുകളും പിറന്നത്. 58-ാം മിനുറ്റിൽ പോർച്ചുഗീസ് താരം ഡിയാഗോ ഡലോട്ടിൻറ് ഗോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് മുന്നിലെത്തി. 83-ാം മിനുറ്റിൽ സൗങ്കൗട്ടൗ മഗസ്സ നേടിയ ഗോളാണ് സന്ദർശകർക്ക് ഒരു പോയിന്റ് നേടി കൊടുത്തത്.
ഇതോടെ പതിനാലു മത്സരങ്ങളിൽ നിന്ന് 22 പോയിന്റുള്ള യുണൈറ്റഡ് എട്ടാം സ്ഥാനത്തും 12 പോയിന്റുള്ള വെസ്റ്റ്ഹാം പതിനെട്ടാം സ്ഥാനത്തുമാണ്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



