ദോഹ– ദോഹയിൽ പത്ത് വർഷമായി നടന്ന് വരുന്ന വോളിബോൾ കളിക്കാരുടെ കൂട്ടായ്മയായ മാമൂറ വോളിബോൾ ക്ലബിൻ്റെ 2026 വർഷത്തെ ജഴ്സി പ്രകാശനം നടന്നു. പത്താം വാർഷികത്തിൻ്റെ ഭാഗമായി പുറത്തിറക്കിയ ജഴ്സിയുടെ മുഖ്യ പ്രായോജകർ മിത്സുബിഷി മോട്ടോർസാണ്. മാമൂറ കാംബ്രിഡ്ജ് വോളിബോൾ കോർട്ടിൽ നടന്ന ചടങ്ങിൽ ഐസിബിഫ് വൈസ് പ്രസിഡൻ്റ് റഷീദ് അഹ്മദ്, ഐഎസ്സി മാനേജിംഗ് കമ്മറ്റി അംഗം അസീം എന്നിവർ ജഴ്സി പ്രകാശനം നിർവ്വഹിച്ചു.
മാമൂറ വോളി ടീം മാനേജർ ഇഖ്ബാൽ, ക്യാപ്റ്റൻ ഉബൈദ് ചാലിൽ, മുൻ വോളിബോൾ താരം കെ.പി റഷീദ് കള്ളാട് എന്നിവർ സംസാരിച്ചു. ടീം അഡ്മിൻമാരായ മുഹമ്മദ് റാഫി സ്വാഗതവും സുബൈർ നന്ദിയും പറഞ്ഞു. പത്താം വാർഷികത്തിൻ്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



