ദോഹ– മാറണം വടകര മാറ്റണം ഈ ഭരണം എന്ന മുദ്രാവാക്യവുമായി ഖത്തർ വടകര യു.ഡി.എഫ് കമ്മിറ്റി “തൂഫാൻ” എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചു. വോട്ടു പാട്ടും, വോട്ട് വിശേഷവും, വോട്ട് ജാഥയുമായി നാട്ടിലെ ഇലക്ഷൻ പ്രതീതി സൃഷ്ടിച്ച പരിപാടി, വടകരയിലെ 48 സ്ഥാനാർത്ഥികളെ പരിചയപ്പെടുത്തുകയും, വടകരയിലെ സ്ഥാനാർത്ഥികളെ വിജയത്തിനു വേണ്ടിയുള്ള ഗാനം സിറാജ് എം വി റിലീസ് ചെയ്യുകയും ചെയ്തു. “തൂഫാൻ” പരിപാടി അഫസൽ വടകരയുടെ അധ്യക്ഷതയിൽ കെ.എം.സി.സി സംസ്ഥാന അഡ്വൈസറി ബോർഡ് വൈസ് ചെയർമാൻ അബ്ദുൽ നാസർ നാച്ചി ഉദ്ഘാടനം നിർവഹിച്ചു.
വികസന മുരടിപ്പിന്റെ ആറു പതിറ്റാണ്ട് എന്ന വിഷയത്തെ ആസ്പദമാക്കി “ഓർമ്മയിലെ വടകര അന്നും ഇന്നും” എന്ന വിഷയത്തിൽ കെ.എം.സി.സി വൈസ് പ്രസിഡന്റ് എസ് എ എം ബഷീർ സാഹിബ്, ഇൻകാസ് നേതാവ് അഷറഫ് കെ, ആർ എം പി ഐ നേതാവ് റിജു, പ്രവാസി വെൽഫെയർ നേതാവ് ഫിറോസ് പുറത്തയിൽ എന്നിവർ സംസാരിച്ചു.
ഇസ്മു സി ടി കെയുടെയും, അൽതാഫ് വള്ളിക്കാടിന്റെയും നേതൃത്വത്തിൽ ന്യൂ വോയ്സ് ദോഹ ടീം അവതരിപിച്ച ഗാനമേളയും, അൻസാർ പുനത്തിലിന്റെ നേതൃത്വത്തിൽ നടന്ന വോട്ട് ജാഥയും ശ്രദ്ധേയമായി. നാട്ടിലെ വോട്ട് വിശേഷങ്ങൾ പങ്കുവെച്ച് കൊണ്ട് ആഷിക്ക് കെ പി, ഷാനിദ് എം, ഹമ്രാസ് കെ ടി എന്നിവരുടെ നേതൃത്വത്തിൽ ഹൈന നൗഷാദ് നിയന്ത്രിച്ച വോട്ട് വിശേഷം പരിപാടിയിൽ നിരവധി പേരാണ് പങ്കെടുത്തത്.
നബീൽ എം പി സ്വാഗതവും ഹലീം വി നന്ദിയും പറഞ്ഞ പരിപാടി, തയ്യിബ് എം വി, അസീസ് എം സി, യാസീൻ എം, മുസമ്മിൽ എം വി, റഫീക്ക് കെ എം, റിയാസ് വി പി, റിയാസ് കെ, നയീം എം സി, കബീർ കെ. വി എന്നിവർ നേതൃത്വം നൽകി.



