Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, February 22
    Breaking:
    • ഭക്ഷ്യവിഷബാധയെന്ന് സംശയം: തിരൂരിൽ ഏഴുവയസുകാരി കുഴഞ്ഞുവീണ് മരിച്ചു
    • മാധ്യമങ്ങളെ കാണുന്നതിനിടെ മുസ്ലിം ലീഗ് ദേശീയ പ്രസിഡന്റ് ഖാദർ മൊയ്തീൻ കുഴഞ്ഞുവീണു, ആരോഗ്യനില തൃപ്തികരം
    • റമദാനിന്റെ ചൈതന്യം ജീവിതത്തിലുടനീളം കാത്തുസൂക്ഷിക്കണം: കൊണ്ടോട്ടി സെന്റർ ജിദ്ദ ഇഫ്താർ സംഗമം
    • പഠനവും ആരോഗ്യവും പ്രധാനം; കർണാടകയിൽ 16 വയസ്സിന് താഴെയുള്ളവർക്ക് മൊബൈൽ ഫോൺ നിയന്ത്രണം വരുന്നു?
    • ഇറാനിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭവുമായി വിദ്യാർഥികൾ; സംഘർഷം രൂക്ഷം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    കിരീടാവകാശിയുടെ അമേരിക്കന്‍ സന്ദര്‍ശന വാര്‍ത്തകള്‍ക്ക് അസാധാരണ മാധ്യമ കവറേജ്

    48 മണിക്കൂറിനുള്ളില്‍ ഏകദേശം 400 കോടി ഇംപ്രഷനുകളില്‍ എത്തിയതായി സൗദി മീഡിയ മന്ത്രി അറിയിച്ചു
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്24/11/2025 Gulf Latest Saudi Arabia 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ് – സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ അമേരിക്കന്‍ സന്ദര്‍ശനം അസാധാരണമായ മാധ്യമ കവറേജ് സൃഷ്ടിച്ചതായി സര്‍ക്കാര്‍ പത്രസമ്മേളനത്തില്‍ സൗദി മീഡിയ മന്ത്രി സല്‍മാന്‍ അല്‍ദോസരി. 48 മണിക്കൂറിനുള്ളില്‍ ഏകദേശം 400 കോടി ഇംപ്രഷനുകളില്‍ എത്തിയെന്നാണ് അദ്ദേഹം അറിയിച്ചത്. കിരീടാവകാശിയുടെ യു.എസ് സന്ദര്‍ശനവുമായി ബന്ധപ്പെട്ട് 130 രാജ്യങ്ങളിലായി 45 ലേറെ ഭാഷകളില്‍ ഏകദേശം 5,000 അന്താരാഷ്ട്ര മാധ്യമങ്ങളുടെ പങ്കാളിത്തത്തോടെ പ്രസിദ്ധീകരിച്ച മീഡിയ മാറ്ററുകളുടെ എണ്ണം 1,20,000 കവിഞ്ഞു.

    അതേസമയം, സൗദി എക്‌സ്‌പോര്‍ട്ട്-ഇംപോര്‍ട്ട് ബാങ്ക് സ്ഥാപിതമായ ശേഷം നല്‍കിയ വായ്പകള്‍ പതിനായിരം കോടി റിയാല്‍ കവിഞ്ഞതായി സല്‍മാന്‍ അല്‍ദോസരി പറഞ്ഞു. കഴിഞ്ഞ ഒക്ടോബര്‍ അവസാനത്തോടെ കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനുകളുടെ എണ്ണം 18 ലക്ഷത്തിലേറെയായി. ഒരു വര്‍ഷത്തിനിടെ കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനുകളുടെ എണ്ണം 18 ശതമാനം തോതില്‍ വര്‍ധിച്ചു. 2030 ആകുമ്പോഴേക്കും സൈനിക മേഖലാ ധനവിനിയോഗത്തിന്റെ പ്രാദേശികവല്‍ക്കരണം 50 ശതമാനത്തിലേറെയായി ഉയര്‍ത്തുക എന്ന പദ്ധതിയുടെ ഭാഗമായി, 2024 ല്‍ രാജ്യം സൈനിക ധനവിനിയോഗത്തിന്റെ പ്രാദേശികവല്‍ക്കരണം ഏകദേശം 25 ശതമാനമായി വര്‍ധിപ്പിച്ചതായും അദ്ദേഹം പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പൈപ്പ്‌ലൈന്‍ വഴിയുള്ള ജലവിതരണത്തില്‍ സൗദി അറേബ്യ ആഗോളതലത്തില്‍ ഒന്നാം സ്ഥാനത്താണ്. പ്രതിദിനം 1.6 കോടിയിലേറെ ക്യുബിക് മീറ്റര്‍ ജലം പൈപ്പ്‌ലൈനുകള്‍ വഴി വിതരണം ചെയ്യുന്നു. ജല ശൃംഖലാ കവറേജ് ജനസംഖ്യയുടെ ഏകദേശം 83 ശതമാനത്തില്‍ എത്തിയിട്ടുണ്ട്. 2019 നെ അപേക്ഷിച്ച് ജലനഷ്ടം 20 ശതമാനം തോതില്‍ കുറഞ്ഞിട്ടുണ്ട്.

    ഈ വര്‍ഷം മൂന്നാം പാദത്തില്‍ 53 സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സമര്‍പ്പിച്ച 207 കരടു നിയമങ്ങളും പരിഷ്‌കാരങ്ങളും പബ്ലിക് കണ്‍സള്‍ട്ടേഷന്‍ പ്ലാറ്റ്ഫോമില്‍ പ്രസിദ്ധീകരിച്ചു. ഇവയില്‍ സ്വദേശികളില്‍ നിന്നും വിദഗ്ധരില്‍ നിന്നും 12,000 അഭിപ്രായങ്ങള്‍ ലഭിച്ചു. സൗദി അറേബ്യ ആഗോള കേന്ദ്രമായി മാറിയിരിക്കുന്നു. രാജ്യത്തിന്റെ അതിര്‍ത്തികള്‍ക്കപ്പുറത്തേക്ക് സ്വാധീനം ചെലുത്തുന്ന പ്രധാന പരിപാടികള്‍ക്ക് ആതിഥേയത്വം വഹിക്കുന്ന കേന്ദ്രമായി റിയാദ് മാറിയിരിക്കുന്നു. ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഇനിഷ്യേറ്റീവ്, വേള്‍ഡ് ഹെല്‍ത്ത് ഫോറം, ഡിജിറ്റല്‍ ഗവണ്‍മെന്റ് ഫോറം, ബീബാന്‍ ഫോറം, കള്‍ച്ചറല്‍ ഇന്‍വെസ്റ്റ്മെന്റ് ഫോറം എന്നിവയുള്‍പ്പെടെ നിരവധി അന്താരാഷ്ട്ര സമ്മേളനങ്ങള്‍ക്കും ഫോറങ്ങള്‍ക്കും സമീപ കാലത്ത് സൗദി അറേബ്യ ആതിഥേയത്വം വഹിച്ചു.

    ആഗോള ടൂറിസത്തിന്റെ ഭാവി രൂപപ്പെടുത്താനായി ടൂറൈസ് ഗ്ലോബല്‍ ഫോറത്തില്‍ 120 രാജ്യങ്ങളുടെ പങ്കാളിത്തമുണ്ടായി. ഫോറത്തിനിടെ 113 ബില്യണിലേറെ ഡോളറിന്റെ നിക്ഷേപങ്ങളള്‍ പ്രഖ്യാപിച്ചു. 23 കായിക ഇനങ്ങളിലായി 57 രാജ്യങ്ങളുടെയും 3,000 ത്തിലധികം അത്ലറ്റുകളുടെയും പങ്കാളിത്തത്തോടെ ആറാമത് ഇസ്‌ലാമിക് സോളിഡാരിറ്റി ഗെയിംസിനും റിയാദ് ആതിഥേയത്വം വഹിച്ചു. 150 ലധികം രാജ്യങ്ങളുടെ പങ്കാളിത്തത്തോടെ അഞ്ചാമത് ഹജ് എക്‌സിബിഷനില്‍ ഏറ്റവും വലിയ അന്താരാഷ്ട്ര സംവാദവും രാജ്യം സംഘടിപ്പിച്ചു.
    ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റിയുമായും ക്വാളിറ്റി ഓഫ് ലൈഫ് പ്രോഗ്രാമുമായും സഹകരിച്ച് റിയാദില്‍ രണ്ടാമത് ഗ്ലോബല്‍ ഹാര്‍മണി ഇനിഷ്യേറ്റീവിന് ആതിഥേയത്വം വഹിക്കുന്നതില്‍ മീഡിയ മന്ത്രാലയം അഭിമാനിക്കുന്നു. നിരവധി രാജ്യങ്ങളിലെ സംസ്‌കാരങ്ങളെ ഗ്ലോബല്‍ ഹാര്‍മണി ഇനിഷ്യേറ്റീവ് ലക്ഷ്യമിടുകയും ലോകത്തിന് സമ്പന്നമായ സാംസ്‌കാരിക അനുഭവങ്ങള്‍ മുന്നോട്ടുവെക്കുകയും ചെയ്യുന്നു. ഈ വര്‍ഷത്തെ ഗ്ലോബല്‍ ഹാര്‍മണി ഇനിഷ്യേറ്റീവ് പ്രോഗ്രാം സന്ദര്‍ശകര്‍ പത്തു ലക്ഷം കവിഞ്ഞു. വരും വര്‍ഷങ്ങളില്‍ ഗ്ലോബല്‍ ഹാര്‍മണി ഇനിഷ്യേറ്റീവിന്റെ ഭാഗമായി മറ്റ് സംസ്‌കാരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കാന്‍ ആഗ്രഹിക്കുന്നതായും മീഡിയ മന്ത്രി പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    saudi american saudi malayalam news
    Latest News
    ഭക്ഷ്യവിഷബാധയെന്ന് സംശയം: തിരൂരിൽ ഏഴുവയസുകാരി കുഴഞ്ഞുവീണ് മരിച്ചു
    22/02/2026
    മാധ്യമങ്ങളെ കാണുന്നതിനിടെ മുസ്ലിം ലീഗ് ദേശീയ പ്രസിഡന്റ് ഖാദർ മൊയ്തീൻ കുഴഞ്ഞുവീണു, ആരോഗ്യനില തൃപ്തികരം
    22/02/2026
    റമദാനിന്റെ ചൈതന്യം ജീവിതത്തിലുടനീളം കാത്തുസൂക്ഷിക്കണം: കൊണ്ടോട്ടി സെന്റർ ജിദ്ദ ഇഫ്താർ സംഗമം
    22/02/2026
    പഠനവും ആരോഗ്യവും പ്രധാനം; കർണാടകയിൽ 16 വയസ്സിന് താഴെയുള്ളവർക്ക് മൊബൈൽ ഫോൺ നിയന്ത്രണം വരുന്നു?
    22/02/2026
    ഇറാനിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭവുമായി വിദ്യാർഥികൾ; സംഘർഷം രൂക്ഷം
    22/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version