മലപ്പുറം- വിദ്യാർത്ഥികളിലെ കലാവൈഭവങ്ങൾ പരിപോഷിക്കാൻ സഹായകമാകുന്ന കലാവൈജ്ഞാനിക രംഗങ്ങളെ കച്ചവടവൽകരിക്കുന്നതിനെതിരെ സമൂഹം ജാഗ്രത പുലർത്തണമെന്ന് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ വിദ്യാഭ്യാസ ബോർഡ് ജില്ലാ സമിതി മദ്റസാ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ജില്ലാ സർഗവസന്തം സമ്മേളനം അഭിപ്രായപ്പെട്ടു. കോസ്മെറ്റിക്സിൻ്റെയും അലങ്കാര വസ്ത്രങ്ങളുടെയും വിപണിയായി കലാരംഗം മാറിയിരിക്കുന്നു.
മാനവികതയും നീതിബോധവും സാധ്യമാക്കുന്ന കലാ വൈജ്ഞാനിക രംഗം കൂടുതൽ സക്രിയമാക്കാൻ ബദ്ധശ്രദ്ധരാകണമെന്നും സമ്മേളനം അഭിപ്രായപ്പെട്ടു. അശ്ലീലതകളുടെ പ്രചാരണത്തിന് ദൃശ്യമാധ്യമങ്ങൾ അരങ്ങൊരുക്കുന്നത് മാനവവിരുദ്ധമാണന്നും അതിൽ നിന്ന് പിൻമാറാൻ തയ്യാറാകണമെന്നും സമ്മേളനം അഭിപ്രായപ്പെട്ടു.
തലപ്പാറ പുകയൂർ മലബാർ സെൻട്രൽ സ്കൂൾ നടന്ന സർഗ വസന്തം മുൻ വിദ്യ വ്യാസ മന്ത്രി പികെ അബ്ദു റബ്ബ് ഉദ്ഘാടനം ചെയ്തു. വിസ്‌ഡം മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡന്റ് അബ്ദുൽ ലത്തീഫ് സുല്ലമി മാറഞ്ചേരി അധ്യക്ഷത വഹിച്ചു. വെസ്റ്റ് ജില്ലാ സെക്രട്ടറി ഹനീഫ ഓടക്കൽ, വിസ്‌ഡം സ്റ്റുഡന്റസ് ജില്ലാ സെക്രട്ടറി എൻ മുഹമ്മദ് അലവി, അബ്ദുൽ കരീം മാസ്റ്റർ, സർഗ വസന്തം ജില്ലാ ചെയർമാൻ ആസിഫ് സ്വലാഹി, കൺവീനർ തൗഫീഖ് അസ്‌ലം കളിയാട്ടമുക്ക്, ഡോ അബ്ദുൽ ലത്തീഫ്, ബഷീർ കാടേങ്ങൽ എന്നിവർ സംസാരിച്ചു. ജില്ലയിലെ 6 മദ്രസ കോംപ്ലക്സ്കളിൽ നിന്നായി അഞ്ഞൂറിൽ പരം വിദ്യാർത്ഥികൾ വിവിധ മത്സരങ്ങളിൽ പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



