കണ്ണൂർ : അലവിൽ ജമാലിയ മദ്രസയിൽ പുതിയ അദ്ധ്യായന വർഷത്തിന് തുടക്കം കുറിച്ചു.മിഹ്റജാനുൽ ബിദായ പ്രവേശനോത്സവം അലവിൽ മഹല്ല് മുസ്ലിം ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് എസ് എൽ പി മുഹമ്മദ് കുഞ്ഞിയുടെ അദ്ധ്യക്ഷതയിൽ മഹല്ല് ഖത്തീബ് ഹാഫിള് മഹറൂഫ് ഫൈസി ന്യൂച്ചിയാട് ഉദ്ഘാടനം ചെയ്തു. അബ്ദുറഹ്മാൻ മൗലവി, അബ്ദുൽ ജലീൽ മൗലവി, ജാഫർ സഖാഫി പാപിനിശ്ശേരി, അബ്ദുൽ അസീസ് മൗലവി ചാലാട്,ഷൌക്കത്ത് അലവിൽ സംസാരിച്ചു.
മഹല്ല് ജനറൽ സെക്രട്ടറി അമീറലി വി കെ സ്വാഗതവും മദ്രസ മാനേജർ ഇക്ബാൽ പി കെ നന്ദിയും പറഞ്ഞു.എഞ്ചിനിയർ വി പി മഹറൂഫ്, അബ്ദുൽ കരീം വി പി,മുസ്തഫ മാസ്റ്റർ എം,എഞ്ചിനിയർ ഇസ്മായിൽ എം കെ, മൻസൂർ ഹാജി വി ടി, ഇസ്മായിൽ മൗലവി നേതൃത്വം നൽകി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group