പട്ന– ബിഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് നിതീഷ് കുമാർ. ഇത് പത്താം തവണയാണ് നിതീഷ് കുമാർ ബിഹാർ മുഖ്യമന്ത്രിയായി അധികാരമേൽക്കുന്നത്. പട്നയിലെ ഗാന്ധി മൈതാനത്ത് വെച്ച് നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് സത്യപ്രതിജ്ഞ വാചകം ചൊല്ലി കൊടുത്തത്. സാമ്രാട്ട് ചൗധരി ഉപ മുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദ, കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ എന്നിവരോടൊപ്പം ഏഴ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ചടങ്ങിൽ പങ്കെടുത്തു.


വൻ ഭൂരിപക്ഷം നേടി കൊണ്ടായിരുന്നു എൻഡിഎ ബിഹാർ തിരഞ്ഞെടുപ്പിൽ വിജയിച്ചത്. 243 നിയമസഭാ സീറ്റുകളിൽ 202 എണ്ണവും എൻഡിഎ സ്വന്തമാക്കി. 89 സീറ്റുള്ള ബിജെപി വലിയ ഒറ്റകക്ഷിയായി. ഇന്ത്യ സഖ്യത്തിന് 35 സീറ്റാണ് ലഭിച്ചത്.



