ദോഹ – ഖത്തർ തൊഴിൽ മന്ത്രാലയത്തിന്റെ കമ്മ്യൂണിറ്റി അഡ്വൈസർമാരായി മലയാളി അടക്കം രണ്ടു ഇന്ത്യക്കാർ. ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം ( ഐ.സി.ബി.എഫ് ) പ്രസിഡന്റ് ആയ ഷാനവാസ് ബാവ, എം.സി അംഗവും മത്സ്യത്തൊഴിലാളി ക്ഷേമ വിഭാഗം തലവനുമായ ശങ്കർ ഗൗഡിനെയുമാണ് കമ്മ്യൂണിറ്റി അഡ്വൈസർമാരായി തെരഞ്ഞെടുത്തത്.
മലയാളിയായ ഷാനവാസ് തൃശ്ശൂർ കെപ്പമംഗലം സ്ഥിതിയാണ്. ഖത്തറിൽ ചാർട്ടേഡ് അക്കൗണ്ടന്റായി ജോലി ചെയ്യുന്ന ഷാനവാസ് ഐ.സി.ബി.എഫിന്റെ പ്രവർത്തനങ്ങൾ ഖത്തറിലെ എല്ലാ ഇന്ത്യക്കാരിലേക്കും എത്തിയിരുന്നു. കേരള ബിസിനസ് ഫോറത്തിന്റെ മുൻ പ്രസിഡന്റും കൂടിയാണ് ഇദ്ദേഹം. ഭാര്യ സസ്ന
തൃശ്ശൂർ എംടിഎയിലെ ലക്ചറാണ്. മോഡലും എഞ്ചിനീയറിംഗ് വിദ്യാർഥിനിയുമായ ഹന്ന ഫാത്തിമയാണ് മകൾ.
ശങ്കർ ഗൗഡ് തെലുങ്കാന സ്വദേശിയാണ്
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



