കുവൈത്ത് സിറ്റി – രാജ്യത്തെ നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചതിന് ഈ വര്‍ഷം ജനുവരി ഒന്നു മുതല്‍ നവംബര്‍ പത്തു വരെയുള്ള കാലയളവില്‍ കുവൈത്തില്‍ നിന്ന് 34,143 വിദേശികളെ കുവൈത്ത് ആഭ്യന്തര മന്ത്രാലയം നാടുകടത്തി. ഇഖാമ നിയമം ലംഘിച്ചവരെയും കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവരെയുമാണ് നാടുകടത്തിയത്. രാജ്യത്ത് ക്രമസമാധാനം നിലനിര്‍ത്താന്‍ ആഭ്യന്തര മന്ത്രാലയം നടത്തുന്ന ശക്തമായ ശ്രമങ്ങളുടെ ഭാഗമായാണ് നിയമ ലംഘകരെ നാടുകടത്തിയതെന്ന് സുരക്ഷാ വൃത്തങ്ങള്‍ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



