Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, November 16
    Breaking:
    • വാഹനങ്ങളില്‍ നിന്നുള്ള അമിത ശബ്ദം നിയന്ത്രിക്കാന്‍ ദുബൈ; നോയ്‌സ് റഡാര്‍ ശൃംഖല വികസിപ്പിക്കുന്നു
    • സൗദി റോഡുകളിൽ സുരക്ഷിത യാത്രക്ക്: ട്രാഫിക് നിയമലംഘനങ്ങൾ ഒഴിവാക്കണമെന്ന് അധികൃതർ
    • ഡൽഹി സ്ഫോടന കേസ്: എൻഐഎ കസ്റ്റഡിയിലെടുത്ത മൂന്ന് ഡോക്ടർമാരടക്കം നാല് പേരെ വിട്ടയച്ചു; പങ്ക് തെളിയിക്കാനുള്ള തെളിവുകൾ കണ്ടെത്താനായില്ല
    • സൗദി കിരീടാവകാശിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന് ചൊവ്വാഴ്ച തുടക്കം; സംയുക്ത പ്രതിരോധ സഹകരണ കരാര്‍ ഒപ്പുവെക്കും
    • ടി.വി ചാനലിൽ നിയമവിരുദ്ധ പ്രസ്താവന നടത്തി, സൗദിയിൽ ഡോക്ടർക്കെതിരെ നടപടി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»India

    ഡൽഹി സ്ഫോടന കേസ്: എൻഐഎ കസ്റ്റഡിയിലെടുത്ത മൂന്ന് ഡോക്ടർമാരടക്കം നാല് പേരെ വിട്ടയച്ചു; പങ്ക് തെളിയിക്കാനുള്ള തെളിവുകൾ കണ്ടെത്താനായില്ല

    മൂന്നു ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് വിട്ടയച്ചത്
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്16/11/2025 India Latest Top News 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂഡൽഹി– ഡൽഹി ചെങ്കോട്ടയ്ക്ക് സമീപം നടന്ന കാർ സ്ഫോടനവുമായി ബന്ധപ്പെട്ട് എൻഐഎ കസ്റ്റഡിയിലെടുത്ത മൂന്ന് ഡോക്ടർമാരടക്കം നാല് പേരെ വിട്ടയച്ചു. മുഖ്യപ്രതി ഡോ. ഉമർ നബിയുമായി ഇവർക്ക് ബന്ധമില്ലെന്ന് അന്വേഷണ സംഘം കണ്ടെത്തിയതാണ് ഇവരെ മോചിപ്പിക്കാനുള്ള കാരണം.

    ഫിറോസ്‌പൂർ ഝിർക്ക സ്വദേശി ഡോ. മുസ്‌തഖീം, അഹ്മദ്ബാസ് സ്വദേശി ഡോ. മുഹമ്മദ്, ഡോ. റെഹാൻ ഹയാത്ത്, വളം വ്യാപാരി ദിനേശ് സിംഗ്ല എന്നിവരെയാണ് വിട്ടയച്ചത്. ഹരിയാനയിലെ നൂഹിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഡോക്ടർമാർക്ക് ഉമറുമായും അൽ ഫലാഹ് സർവകലാശാലയുമായും ബന്ധമുണ്ടെന്നായിരുന്നു എൻഐഎയുടെ പ്രാഥമിക നി​ഗമനം.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    എന്നാൽ, മൂന്ന് ദിവസത്തെ തീവ്ര ചോദ്യം ചെയ്യലിന് ശേഷം, പ്രതി ചേർക്കാൻ പര്യാപ്തമായ തെളിവുകളോ ഡിജിറ്റൽ രേഖകളോ ലഭിച്ചില്ല. ഇതേത്തുടർന്നാണ് മോചനം. കുടുംബങ്ങൾ ഇവരുടെ വിട്ടയക്കൽ സ്ഥിരീകരിച്ചു. ഡോക്ടർമാർ നിരപരാധികളാണെന്ന് കുടുംബാംഗങ്ങൾ നേരത്തെ തന്നെ ഉറപ്പിച്ച് പറഞ്ഞിരുന്നു. എന്നിരുന്നാലും, ഇവരെ നിരീക്ഷിക്കുന്നത് എൻഐഎ തുടരും.

    സ്ഫോടനവുമായി ബന്ധപ്പെട്ട് ഹരിയാനയിലെ മേവാത്തിൽ നിന്ന് ഇതുവരെ ഏഴ് പേരെയാണ് കസ്റ്റഡിയിലെടുത്തത്. ഇതിൽ നാല് പേരെയാണ് ഇപ്പോൾ വിട്ടയച്ചത്. ഉപേക്ഷിക്കപ്പെട്ട മൊബൈൽ ഫോണുകളിൽ നിന്നും സിസിടിവി ദൃശ്യങ്ങളിൽ നിന്നും ലഭിച്ച പുതിയ സൂചനകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം മേവാത്തിലേക്ക് വ്യാപിപ്പിച്ചത്.

    നവംബർ 10ന് വൈകീട്ട് 6.55ഓടെ ചെങ്കോട്ടയ്ക്ക് സമീപം ഹ്യൂണ്ടായ് ഐ20 കാറിലാണ് സ്ഫോടനമുണ്ടായത്. സംഭവത്തിൽ 13 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഫരീദാബാദിലെ അൽ ഫലാഹ് സർവകലാശാലയിൽ ജോലി ചെയ്തിരുന്ന ജമ്മു കശ്മീരിലെ പുൽവാമ സ്വദേശി ഉമർ നബിയാണ് കാറിലുണ്ടായിരുന്നതെന്ന് ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിച്ചു. ആക്രമണത്തിന്റെ സൂത്രധാരൻ ഇയാളാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

    തുടർന്ന്, അൽ ഫലാഹ് സർവകലാശാലയ്ക്കെതിരെ വഞ്ചന, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി രണ്ട് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തു. ഡൽഹി ക്രൈംബ്രാഞ്ച് സർവകലാശാലയുടെ ഡൽഹി ആസ്ഥാനത്ത് നടത്തിയ പരിശോധനയ്ക്ക് പിന്നാലെയാണ് ഇത്.

    ചെങ്കോട്ട മെട്രോ സ്റ്റേഷന്റെ ഒന്നും നാലും ഗേറ്റുകൾക്കിടയിലെ റോഡിലാണ് ഹരിയാന രജിസ്ട്രേഷനുള്ള കാർ പൊട്ടിത്തെറിച്ചത്. ചെങ്കോട്ടയ്ക്ക് മുന്നിലൂടെ വേഗത കുറച്ച് നീങ്ങിയ കാർ ട്രാഫിക് സിഗ്നലിൽ നിർത്തിയ ഉടനെ സ്ഫോടനം നടന്നു. കാറിൽ 30 മുതൽ 40 കിലോ വരെ സ്ഫോടകവസ്തുക്കൾ ഉണ്ടായിരുന്നതായാണ് ഫൊറൻസിക് പരിശോധനയിലെ പ്രാഥമിക നിഗമനം.

    ഭീകരാക്രമണമാണെന്ന് കേന്ദ്രസർക്കാർ സ്ഥിരീകരിച്ചതിന് പിന്നാലെ എൻഐഎ അന്വേഷണം ശക്തമാക്കിയിരുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Bomb blast Delhi delhi bomb blast doctors arrested India NIA red fort
    Latest News
    വാഹനങ്ങളില്‍ നിന്നുള്ള അമിത ശബ്ദം നിയന്ത്രിക്കാന്‍ ദുബൈ; നോയ്‌സ് റഡാര്‍ ശൃംഖല വികസിപ്പിക്കുന്നു
    16/11/2025
    സൗദി റോഡുകളിൽ സുരക്ഷിത യാത്രക്ക്: ട്രാഫിക് നിയമലംഘനങ്ങൾ ഒഴിവാക്കണമെന്ന് അധികൃതർ
    16/11/2025
    ഡൽഹി സ്ഫോടന കേസ്: എൻഐഎ കസ്റ്റഡിയിലെടുത്ത മൂന്ന് ഡോക്ടർമാരടക്കം നാല് പേരെ വിട്ടയച്ചു; പങ്ക് തെളിയിക്കാനുള്ള തെളിവുകൾ കണ്ടെത്താനായില്ല
    16/11/2025
    സൗദി കിരീടാവകാശിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന് ചൊവ്വാഴ്ച തുടക്കം; സംയുക്ത പ്രതിരോധ സഹകരണ കരാര്‍ ഒപ്പുവെക്കും
    16/11/2025
    ടി.വി ചാനലിൽ നിയമവിരുദ്ധ പ്രസ്താവന നടത്തി, സൗദിയിൽ ഡോക്ടർക്കെതിരെ നടപടി
    16/11/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version