ജിദ്ദ– സൗദി വിദേശ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ ഇന്ത്യൻ വിദേശ മന്ത്രി ഡോ. സുബ്രഹ്മണ്യം ജയ്ശങ്കറുമായി കൂടിക്കാഴ്ച നടത്തി. കാനഡയിലെ നയാഗ്രയിൽ ജി 7 മന്ത്രിതല യോഗത്തിൽ പങ്കെടുക്കുന്നതിനിടെയാണ് ചർച്ച നടത്തിയത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളും വിവിധ മേഖലകളിൽ അവ ശക്തിപ്പെടുത്താനും വികസിപ്പിക്കാനുമുള്ള വഴികളും ഇരുവരും അവലോകനം ചെയ്തു. ഏറ്റവും പുതിയ പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങളും പൊതു താൽപ്പര്യമുള്ള വിഷയങ്ങളും മന്ത്രിമാർ ചർച്ച ചെയ്തു. കാനഡയിലെ സൗദി അംബാസഡർ ആമാൽ യഹ്യ അൽമുഅല്ലമി, വിദേശ മന്ത്രിയുടെ ഓഫീസ് ഡയറക്ടർ ജനറൽ വലീദ് ബിൻ അബ്ദുൽഹമീദ് അൽസമായിൽ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



