കുവൈത്ത് സിറ്റി – കുവൈത്തിൽ ദേശീയ സുരക്ഷാ കേസില്‍ മുന്‍ എം.പി അന്‍വര്‍ അല്‍ഫികറിനെ അപ്പീല്‍ കോടതി മൂന്നു വര്‍ഷം തടവിന് ശിക്ഷിച്ചു. കേസില്‍ കുറ്റവിമുക്തനാക്കിയുള്ള ക്രിമിനല്‍ കോടതി വിധി റദ്ദാക്കിയാണ് അപ്പീല്‍ കോടതി മുന്‍ എം.പിക്ക് മൂന്നു വര്‍ഷം തടവ് വിധിച്ചത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കുവൈത്ത് അമീറിന്റെ അധികാരങ്ങളെയും അവകാശങ്ങളെയും വെല്ലുവിളിച്ചതിന് പബ്ലിക് പ്രോസിക്യൂഷന്‍ അന്‍വര്‍ അല്‍ഫികറിനെതിരെ കുറ്റം ചുമത്തിയിരുന്നു. സമാനമായ മറ്റൊരു കേസില്‍ അന്‍വര്‍ അല്‍ഫികര്‍ അറസ്റ്റിലായി ജയിലിലാണ്. ഈ കേസില്‍ ഇദ്ദേഹത്തെ മൂന്നു വര്‍ഷം തടവിന് ശിക്ഷിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



