മനാമ– പാലക്കാട് കുഴൽമന്ദം കുളവൻമുക്ക് സ്വദേശി ജലേന്ദ്രന്‍ സി എന്ന കണ്ണൻ മുഹറഖ് (54) ബഹ്റൈനിൽ അന്തരിച്ചു. സൽമാനിയ മെഡിക്കൽ കോളേജിൽ വച്ചായിരുന്നു മരണം. വർഷങ്ങളായി ബഹ്‌റൈനിലെ ഒരു ബേക്കറിയിൽ സെയിൽസ്മാനായി ജോലി ചെയ്തിരുന്ന ജലേന്ദ്രന്‍ ബഹ്‌റൈൻ പ്രതിഭ മുഹറഖ് മേഖല കമ്മറ്റി അംഗവും പ്രതിഭ സ്വരലയ എക്സിക്യുട്ടീവ് അംഗമായിരുന്നു. മൃതദേഹം സൽമാനിയ ആശുപത്രിയിലെ മോർച്ചറിയിലാണ്. നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



