ജിദ്ദ – മക്കയെയും തായിഫിനെയും ബന്ധിപ്പിക്കുന്ന അല്‍ഹദാ ചുരം റോഡ് 2025 നവംബര്‍ 10 തിങ്കളാഴ്ച മുതല്‍ 2025 നവംബര്‍ 12 ബുധനാഴ്ച വരെ അടച്ചിടും. അറ്റകുറ്റപ്പണികള്‍ക്കായി ഇരു ദിശകളിലേക്കും അടച്ചിടുമെന്ന് റോഡ് സുരക്ഷാ സേനയാണ് അറിയിച്ചത്.
മൂന്നു ദിവസവും രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം ആറു വരെയുള്ള സമയത്താണ് റോഡ് അടച്ചിടുക. റോഡ് ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാനും ഉയര്‍ന്ന സുരക്ഷയും ഗുണനിലവാര മാനദണ്ഡങ്ങളും പാലിച്ചാണ് അറ്റകുറ്റപ്പണികള്‍ നടക്കുന്നതെന്ന് ഉറപ്പാക്കാനുമാണ് റോഡ് അടച്ചിടുന്നത്. സുഗമമായ ഗതാഗതവും എല്ലാവരുടെയും സുരക്ഷയും ഉറപ്പാക്കാന്‍ എല്ലാ റോഡ് ഉപയോക്താക്കളും ഗതാഗത നിര്‍ദേശങ്ങളും ഫീല്‍ഡ് മുന്നറിയിപ്പുകളും പാലിക്കണമെന്ന് റോഡ് സുരക്ഷാ സേന ആവശ്യപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



