Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, February 5
    Breaking:
    • സന്തോഷ് ട്രോഫി; പഞ്ചാബിനെ തകർത്ത് കേരള ഫൈനലിൽ
    • വിനോദ സഞ്ചാരികള്‍ ഏറ്റവുമധികം പണം ചെലവഴിക്കുന്നത് ഖത്തറിലും സൗദിയിലും
    • ജയില്‍ അഗ്നിബാധ; മരണപ്പെട്ട ഉദ്യോഗസ്ഥന്റെ മയ്യിത്ത് ഖബറടക്കി
    • എല്ലാ കാര്യങ്ങളിലുമുള്ള വ്യക്തത തന്നെ ഇസ്‌ലാമിലേക്ക് ആകര്‍ഷിച്ചതായി ബ്രിട്ടീഷ് യുവതി
    • ശബരിമല സ്വർണ്ണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Bahrain

    ഇന്ത്യ-ബഹ്‌റൈന്‍ സ്വതന്ത്ര വ്യാപാരക്കരാര്‍ ഉടന്‍ നിലവില്‍ വന്നേക്കും

    എഫ്ടിഎ നിലവില്‍ വരുന്നതോടെ ഗള്‍ഫിലെ പ്രത്യേകിച്ച് ബഹ്‌റൈനിലേയും ഇന്ത്യയിലേയും വ്യാപാര നീക്കം വര്‍ധിക്കാന്‍ ഇത് കാരണമാവും
    ദ മലയാളം ന്യൂസ്‌By ദ മലയാളം ന്യൂസ്‌09/11/2025 Bahrain India Latest 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറും ബഹ്റൈന്‍ വിദേശകാര്യ മന്ത്രി അബ്ദുല്ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനിയും ന്യൂഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയപ്പോള്‍
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂഡല്‍ഹി- ഇന്ത്യയും ബഹ്‌റൈനുമായി സ്വതന്ത്ര വ്യാപാര കരാര്‍ (എഫ്ടിഎ) വൈകാതെ നിലവില്‍ വരാന്‍ സാധ്യതയെന്ന് വിലയിരുത്തല്‍. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറും ബഹ്റൈന്‍ വിദേശകാര്യ മന്ത്രി അബ്ദുല്ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനിയും ഇതു സംബന്ധിച്ച കുടിയാലോചനകള്‍ നടത്തുകയുണ്ടായി. 2025 നവംബര്‍ മൂന്നിനാണ് ഇരു രാഷ്ട്രങ്ങളിലേയും ഉന്നത തല കൂടിയാലോചനകള്‍ നടന്നത്. ബഹ്‌റൈനു പുറമെ ന്യൂസിലാന്‍ഡുമായും നിര്‍ദ്ദിഷ്ട സ്വതന്ത്ര വ്യാപാര കരാര്‍ ചര്‍ച്ച പുരോഗമിക്കുകയാണ്. ഇന്ത്യ-ന്യൂസിലാന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ ചര്‍ച്ചകളുടെ നാലാം റൗണ്ട് നവംബര്‍ 3 മുതല്‍ 7 വരെ ഓക്ക്ലന്‍ഡിലും റൊട്ടോറുവയിലുമായിരുന്നു നടന്നത്.
    ബഹ്‌റൈന്‍ ഇന്ത്യയുമായി നടത്തിയ ചര്‍ച്ചയില്‍ പ്രതിരോധം, സുരക്ഷ, വ്യാപാരം, നിക്ഷേപം, ആരോഗ്യം, ഫിന്‍ടെക്, ബഹിരാകാശം, സംസ്‌കാരം എന്നിവയില്‍ ഉഭയകക്ഷി സഹകരണം വര്‍ധപ്പിക്കുന്നതിനുള്ള വഴികള്‍ ഇരുപക്ഷവും പരിശോധിച്ചു. ഇലക്ട്രോണിക്‌സ്, പെട്രോളിയം, സംസ്‌കരിച്ച ഭക്ഷണം, ലോഹങ്ങള്‍, രത്‌നങ്ങള്‍, ആഭരണങ്ങള്‍ എന്നിവയില്‍ വ്യാപാരം കൂട്ടാനുള്ള ഇരു രാജ്യങ്ങളുടെയും പദ്ധതികളും ആലോചനയിലുണ്ടായി.

    ബഹ്‌റൈനുമായി എഫ്ടിഎ നിലവില്‍ വരുന്നതോടെ ഗള്‍ഫിലെ പ്രത്യേകിച്ച് ബഹ്‌റൈനിലേയും ഇന്ത്യയിലേയും വ്യാപാര നീക്കം വര്‍ധിക്കാന്‍ ഇത് കാരണമാവും. മാത്രമല്ല നിക്ഷേപ ബന്ധങ്ങള്‍ ശക്തിപ്പെടുകയും വിതരണ ശൃംഖല വിപുലീകരിക്കപ്പെടുകയും ചെയ്യും. മെച്ചപ്പെട്ട പുതിയ വിപണി സാധ്യതകളും സ്ഥിരതയുള്ള ബിസിനസ്സുകള്‍ക്കും ഇരു രാജ്യങ്ങള്‍ക്കും ഇത് സഹായകരമാവുമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയവുമായി ബന്ധപ്പെട്ട ഔദ്യോഗിക വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക


    അതിനിടെ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാര കരാറിനായുള്ള രണ്ടാം ഘട്ട ചര്‍ച്ചകള്‍ അവലോകനം ചെയ്യുന്നതിനായി കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ ശനിയാഴ്ച ഓസ്ട്രേലിയന്‍ മന്ത്രി ഡോണ്‍ ഫാരലുമായി കൂടിക്കാഴ്ച നടത്തി. സന്തുലിതവും പരസ്പര പ്രയോജനകരവുമായ ഒരു സമഗ്ര സാമ്പത്തിക സഹകരണ കരാര്‍ ഇരു രാജ്യങ്ങളും തമ്മില്‍ അന്തിമമാക്കുന്നതിനുള്ള നടപടി പുരോഗമിക്കുകയാണെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള സാമ്പത്തിക സഹകരണ വ്യാപാര കരാറിന്റെ ആദ്യ ഘട്ടം 2022 ഡിസംബറിലാണ് പ്രാബല്യത്തില്‍ വന്നത്. ഓസ്ട്രേലിയയ്ക്കും ന്യൂസിലന്‍ഡിനും പുറമേ, ഇന്ത്യയും ബഹ്റൈനും തമ്മിലുള്ള വ്യാപാര കരാര്‍ കൂടി വരുന്നതോടെ വാണിജ്യ വ്യവസായ മേഖലയിലും സാമ്പത്തിക രംഗത്തും ഏറെ മുന്നോട്ടുപോകാനാവുമെന്നാണ് ഇന്ത്യന്‍ നയതന്ത്ര വിദഗ്ദ്ധരുടെ വിലയിരുത്തല്‍.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Bahrain FTA India India-Bahrain
    Latest News
    സന്തോഷ് ട്രോഫി; പഞ്ചാബിനെ തകർത്ത് കേരള ഫൈനലിൽ
    05/02/2026
    വിനോദ സഞ്ചാരികള്‍ ഏറ്റവുമധികം പണം ചെലവഴിക്കുന്നത് ഖത്തറിലും സൗദിയിലും
    05/02/2026
    ജയില്‍ അഗ്നിബാധ; മരണപ്പെട്ട ഉദ്യോഗസ്ഥന്റെ മയ്യിത്ത് ഖബറടക്കി
    05/02/2026
    എല്ലാ കാര്യങ്ങളിലുമുള്ള വ്യക്തത തന്നെ ഇസ്‌ലാമിലേക്ക് ആകര്‍ഷിച്ചതായി ബ്രിട്ടീഷ് യുവതി
    05/02/2026
    ശബരിമല സ്വർണ്ണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം
    05/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version