മയാമി– മറ്റൊരു നിർണായക മത്സരത്തിലും അർജന്റീനിയൻ സൂപ്പർതാരം ലയണൽ മെസ്സി ഗോളടിച്ചും ഗോളടിപ്പിച്ചും തിളങ്ങിയപ്പോൾ ഇന്റർ മയാമിക്ക് തകർപ്പൻ ജയം. എംഎൽഎസ് പ്ലേ ഓഫ് മത്സരത്തിൽ നാഷ്വില്ലയെ എതിരില്ലാത്ത നാലു ഗോളുകൾക്ക് തകർത്ത മയാമി ചരിത്രത്തിൽ ആദ്യമായി എംഎൽഎസ് പ്ലേ ഓഫ് ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. മത്സരത്തിൽ രണ്ടു ഗോളുകളും ഒരു അസിസ്റ്റുമാണ് ലയണൽ മെസ്സി സ്വന്തമാക്കിയത്. മറ്റൊരു അർജന്റീന താരമായ ടഡിയോ അല്ലെൻഡേയും ഇരട്ട ഗോളുകളും ഒരു അസിസ്റ്റുമായി തിളങ്ങി.
സ്ട്രൈക്കർ ലൂയിസ് സുവാരസ് ഇല്ലാതെ കളത്തിൽ ഇറങ്ങിയ മയാമിക്ക് വേണ്ടി പത്താം മിനുറ്റിൽ ബോക്സിന്റെ പുറത്ത് നിന്നുള്ള സോളോ ഗോളിലൂടെ മെസ്സി ടീമിനെ മുന്നിലെത്തിച്ചു. 39 മിനുറ്റിൽ ബോക്സിങ് പുറത്തുനിന്നുള്ള മറ്റൊരു ഗോളിലൂടെ മെസ്സി ടീമിന്റെ ലീഡ് ഇരട്ടിയാക്കി.
73 മിനുറ്റിൽ അല്ലെൻഡോയും വല കുലുക്കിയതോടെ സ്കോർ 3-0. മൂന്നു മിനിറ്റുകൾക്ക് ശേഷം മെസ്സിയുടെ ഫാസിൽ നിന്ന് താരം വീണ്ടും ഗോൾ നേടിയതോടെ മായാമി വിജയം ഉറപ്പിച്ചു.
ഈ അസിസ്റ്റോടെ സൂപ്പർതാരം കരിയറിൽ 400 അസിസ്റ്റ് തികച്ചു. 400 അസ്സിസ്റ്റ് നേടുന്ന ചരിത്രത്തിലെ ആദ്യ താരമായി മെസ്സി മാറി.
1133 മത്സരങ്ങളിൽ നിന്നാണ് താരം ഇത്രയും അസിസ്റ്റുകൾ സ്വന്തമാക്കിയത്. സ്പാനിഷ് ക്ലബ്ബായ ബാർസലോണക്ക് വേണ്ടി 269 അസിസ്റ്റുകൾ, ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജി ക്കുവേണ്ടി 34 അസിസ്റ്റുകൾ, മയാമിക്ക് വേണ്ടി 37, അർജന്റീനിയൻ ദേശീയ ടീമിന് വേണ്ടി 60 അസിസ്റ്റുകളും താരം നേടിയിട്ടുണ്ട്. 894 ഗോളുകൾ നേടിയ മെസ്സിക്ക് 900 ഗോൾ എന്ന



