ദോഹ– ഇസ്രായിൽ ആക്രമണത്തിൽ ദുരിതമനുഭവിക്കുന്ന ഫലസ്തീൻ ജനതക്ക് ഖത്തറിന്റെ സഹായം തുടരുന്നു. അടിയന്തര സഹായമായ ഷെൽറ്റർ ടെന്റുകളും ആവശ്യവസ്തുക്കളുമാണ് കഴിഞ്ഞ ദിവസങ്ങളിൽ റഫ അതിർത്തി വഴി ഗാസ മുനമ്പിൽ എത്തി.
ഖത്തർ ചാരിറ്റി, ഖത്തർ ഫണ്ട് ഫോർ ഡെവലപ്‌മെന്റ്, ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റി എന്നിവരുടെയെല്ലാം സഹകരണത്തോടെ 2,790 ഷെൽറ്റർ ടെന്റുകളും ആവശ്യവസ്തുക്കളാണ് 16 ട്രക്കുകളിലായി എത്തിച്ചത്. ഈജിപ്തിലെ ശറമുശൈഖിൽ നടന്ന ഉച്ചകോടിയുടെ ഭാഗമായാണ് ഖത്തർ ദുരിതമനുഭവിക്കുന്ന ഫലസ്തീൻ ജനതക്ക് സഹായങ്ങൾ എത്തിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



