ജിദ്ദ– സമഗ്ര വോട്ടർ പട്ടിക പരിഷ്കരണം നടപ്പാക്കുമ്പോൾ ശ്രദ്ധിക്കേണ്ട വിഷയങ്ങളെക്കുറിച്ചും പ്രത്യേകിച്ച് പ്രവാസികൾക്ക് ഉണ്ടാകുന്ന ആശങ്കകൾ ദുരീകരിക്കുന്നതിനും വേണ്ടിയും ഇന്ന് (08-11-2025) രാത്രി 8 മണിക്ക് ബോധവത്കരണ സെമിനാർ സംഘടിപ്പിക്കും. ജിദ്ദയിലെ ഖാലിദ് ബിൻ വലീദ് ഏരിയയിലെ യുഎഇ കോൺസുലേറ്റിന് സമീപം സ്ഥിതി ചെയ്യുന്ന അനസ് ബിൻ മാലിക് സെൻററിൽ വെച്ചാണ് പരിപാടി സംഘടിപ്പിക്കുക. പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനും , SIR വിഷയത്തിൽ പഠനവും നടത്തിയ ഡൽഹി പബ്ലിക്ക് സ്ക്കൂളിലെ അധ്യാപകനും കൂടിയായ മുഹമ്മദ് മുസ്തഫ മാസ്റ്റർ SIR ഉം ,പ്രവാസികളും എന്ന വിഷയത്തിൽ വിഷയം അവതരിപ്പിച്ച് സംസാരിക്കുകയും ശ്രോതാക്കളുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്യും. സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഏർപെടുത്തിയാതായി സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0509299816, 0508330530
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



