ദുബൈ– സംസ്ഥാന ചലചിത്ര അവാർസ് തനിക്ക് നൽകിയതിനെ വിമർശിക്കുന്നവരോട് ഒന്നും പറയാനില്ലന്ന് റാപ്പർ വേടൻ.
അവാർഡ് വലിയ അംഗീകാരമായാണ് കാണുന്നത്. നേരത്തെ തൻ്റെ പാട്ട് പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയപ്പോഴും വിമർശനമുണ്ടായിരുന്നുവെന്നും വേടൻ ദുബൈയിൽ പറഞ്ഞു.
സാംസ്കാരിക മന്ത്രിയുടെ ‘വേടന് പോലും’ എന്ന പരാമർശം അപമാനിക്കുന്നതിന് തുല്യമാണന്നും ഇതിന് പാട്ടിലൂടെ മറുപടി നൽകുമെന്നും കൂടുതൽ പ്രതികരണത്തിനില്ലെന്നും വേടൻ പറഞ്ഞു. രാഷ്ട്രീയ പിന്തുണയുടെ ഭാഗമായല്ല പുരസ്‌കാരം. താന്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയിലും അംഗമല്ലെന്നും വേടന്‍ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



